വോട്ടെണ്ണല്‍ രാവിലെ എട്ടിന് തുടങ്ങും
കല്പറ്റ: വയനാട് ലോക്സഭ മണ്ഡലം വോട്ടെണ്ണല്‍ നാളെ ജൂണ്‍ നാല് രാവിലെ എട്ടിന് തുടങ്ങും. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. ഇതിനായി മൂന്ന് ഹാളുകളിലായി 24 ടേബിളുകള്‍ സജ്ജമാക്കിയിട്ടുണ്ട്. വയനാട് ലോക്സഭാ മണ്ഡലത്തിലെ മുഴുവന്‍ തപാല്‍ വോട്ടുകളും മുട്ടില്‍ ഡബ്ലു.എം.ഒ ആട്സ് ആന്‍ഡ് സയന്‍സ് കോളേജിലാണ് എണ്ണുന്നത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകള്‍ രാവിലെ 8.30 ന് എണ്ണി തുടങ്ങും. വോട്ടെണ്ണലിന്റെ തത്സമയ ഫലം അറിയാന്‍ മുട്ടില്‍ കോളേജില്‍ മീഡിയാ സെന്റര്‍ സജ്ജീകരിച്ചിട്ടുണ്ട്. ഔദ്യോഗിക തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവും മുട്ടിൽ കോളേജിലാണ് നടക്കുക.




Leave a Reply