തെരഞ്ഞെടുപ്പ് നിരീക്ഷകൻ വോട്ടെണ്ണൽ കേന്ദ്രത്തിലെ ഒരുക്കങ്ങൾ വിലയിരുത്തി
കല്പറ്റ: വയനാട് ലോകസഭ മണ്ഡലത്തിലെ കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി നിയമസഭ മണ്ഡലങ്ങളുടെ വോട്ടെണ്ണൽ കേന്ദ്രമായ മുട്ടിൽ ഡബ്ല്യൂ എം ഒ ആർട്സ് ആൻഡ് സയൻസ് കോളേജ് തെരഞ്ഞെടുപ്പ് ജനറല്‍ നിരീക്ഷകൻ നികുഞ്ച് കുമാര്‍ ശ്രീവാസ്തവ സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. ജില്ലാ കളക്ടർ ഡോ.രേണുരാജ് വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സജ്ജീകരണങ്ങൾ വിശദീകരിച്ചു. ഓരോ നിയോജക മണ്ഡലത്തിനുമായി ക്രമീകരിച്ച ഓരോ ഹാളുകളിലും 14 വീതം ടേബിളുകളും പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നതിനായുള്ള പ്രേത്യേക സൗകര്യവും തെരഞ്ഞെടുപ്പ് നിരീക്ഷകൻ സന്ദർശിച്ചു.
വോട്ടെണ്ണൽ സുതാര്യമാക്കുന്നതിന് നിർദേശങ്ങൾ നൽകി. വോട്ടെണ്ണൽ കേന്ദ്രത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളും നിരീക്ഷകൻ വിലയിരുത്തി.വോട്ടെണ്ണലിന്റെ തത്സമയ ഫലം അറിയാന്‍ കോളേജില്‍ ഒരുക്കിയ മീഡിയാ സെന്ററും തെരഞ്ഞെടുപ്പ് നിരീക്ഷകൻ സന്ദർശിച്ചു. എഡിഎം കെ.ദേവകി, സബ് കളക്ടർ മിസൽ സാഗർ ഭഗത്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എൻ.എം. മെഹറലി, എ.ആർ ഒ മാരായ സി മുഹമ്മദ് റഫീഖ്, ഇ. അനിതകുമാരി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. റഷീദ് ബാബു, വൈത്തിരി തഹസിൽദാർ ആർ.എസ് സജി, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply