കേണിച്ചിറയിൽ ഗാന്ധി അനുസ്മരണം; അഹിംസാദീപം തെളിച്ചു
കേണിച്ചിറ: കെ.പി.സി.സി. സംസ്കാര സാഹിതി ബത്തേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി അനുസ്മരണത്തിന്റെ ഭാഗമായി കേണിച്ചിറയിൽ ‘ഗാന്ധിപഥം’ പരിപാടി സംഘടിപ്പിച്ചു. ഗാന്ധിയൻ ദർശനങ്ങളുടെ പ്രതീകമായി ‘അഹിംസാദീപം’ തെളിച്ചു.
സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും സാംസ്കാരിക പ്രവർത്തകരും പ്രദേശവാസികളും ചടങ്ങിൽ പങ്കെടുത്തു. ഗാന്ധിയൻ ചിന്തകൾക്ക് വർത്തമാനകാലത്ത് വർധിച്ചുവരുന്ന പ്രാധാന്യത്തെക്കുറിച്ചുള്ള സന്ദേശങ്ങളും ചടങ്ങിൽ പങ്കുവെച്ചു. വർഗീയതയ്ക്കും അസഹിഷ്ണുതയ്ക്കുമെതിരെ സത്യം, അഹിംസ, സാമൂഹിക സാഹോദര്യം എന്നിവ ഉയർത്തിപ്പിടിച്ച് മുന്നേറാൻ പുതിയ തലമുറയ്ക്ക് പ്രചോദനം നൽകുകയാണ് കൂട്ടായ്മയുടെ ലക്ഷ്യമെന്ന് സംസാരിച്ചവർ പറഞ്ഞു.
ഡി.സി.സി. വൈസ് പ്രസിഡന്റ് ഷംസാദ് മരയ്ക്കാർ അനുസ്മരണം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ചെയർമാൻ ബിനു മാങ്കൂട്ടത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സുരേഷ് ബാബു വാളൽ, ഡി.സി.സി. സെക്രട്ടറി മധു കെ.പി., ജില്ലാ കൺവീനർ ജിതേഷ് സി.കെ., നിയോജകമണ്ഡലം കൺവീനർ ആന്റണി ചീരാൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ജി. ബാബു, നാരായണൻ നായർ, സുന്ദർരാജ് എടപ്പെട്ടി, പി.എ. പൗലോസ്, മേഴ്സി സാബു, വിൻസന്റ് ചേരവേലിൽ, അതുൽ തോമസ്, ടോമി ചേന്നാട്ട്, വർഗീസ് പുളിക്കൽ, പരിതോഷ് കുമാർ, ബിന്ദു സജീവൻ, സാഹിതി ഭാരവാഹികളായ സലീം താഴത്തൂർ, പത്മനാഭൻ കെ., വന്ദന ഷാജു, കെ.സി.കെ. തങ്ങൾ എന്നിവർ സംസാരിച്ചു.




Leave a Reply