October 3, 2026

പി.എസ്.സി പോലീസ് ഡ്രൈവർ പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക്; പുൽപ്പള്ളിക്ക് അഭിമാനമായി ആഷ്ബിൻ ബാബു

0
WhatsApp Image 2026-10-03 at 5.52.40 PM
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: പി.എസ്.സി. പോലീസ് ഡ്രൈവർ പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടി പുൽപ്പള്ളി താഴെയങ്ങാടി ചിരക്കക്കുടിയിൽ ആഷ്ബിൻ ബാബു. നേരത്തെ പി.എസ്.സി. എക്സൈസ് ഓഫീസർ പരീക്ഷയിൽ രണ്ടാം റാങ്കും ആഷ്ബിൻ നേടിയിരുന്നു. നിലവിൽ എക്സൈസ് വകുപ്പിൽ ജോലി ചെയ്തുവരികയാണ്.

ഫയർഫോഴ്സ് ഡ്രൈവർ പരീക്ഷയിൽ മൂന്നാം റാങ്കും സിവിൽ പോലീസ് ഓഫീസർ പരീക്ഷയിൽ നാലാം റാങ്കും ആഷ്ബിന് ലഭിച്ചിട്ടുണ്ട്. വിവിധ പി.എസ്.സി. പരീക്ഷകളിലെ മികച്ച റാങ്കുകളിലൂടെ ശ്രദ്ധേയമായ നേട്ടമാണ് ആഷ്ബിൻ സ്വന്തമാക്കിയത്.

താഴെയങ്ങാടി ചിരക്കക്കുടിയിൽ ബാബു–ആശ ദമ്പതികളുടെ മകനാണ് ആഷ്ബിൻ. ആഷ്മി, സ്റ്റെഫാനോസ് എന്നിവർ സഹോദരങ്ങളാണ്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *