ശുചിത്വ മാസാചരണം: പുൽപ്പള്ളിയിൽ ഫ്ലാഷ് മോബും സൈക്കിൾ റാലിയും
പുൽപ്പള്ളി: ഗ്രാമപഞ്ചായത്തിന്റെ ശുചിത്വ മാസാചരണത്തിന്റെ ഭാഗമായി ഫ്ലാഷ് മോബ്, സൈക്കിൾ റാലി, പെൻസിൽ ഡ്രോയിങ് മത്സരം എന്നിവ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തിന്റെ ‘കൈയോടുകൈ’ ക്യാമ്പയിന്റെ ഭാഗമായി പുൽപ്പള്ളി ടൗണിൽ ജയശ്രീ സ്കൂളിലെ വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. തുടർന്ന് സൈക്കിൾ റാലിയും നടത്തി.
പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജോഷി ചാരുവേലിൽ അധ്യക്ഷത വഹിച്ചു. തുടർന്ന് ഗ്രാമപഞ്ചായത്ത് പരിധിയിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി പെൻസിൽ ഡ്രോയിങ് മത്സരം സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. എ. ജയസുധ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈജ മഹേഷ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കലാരാജ് ഉണ്ണികൃഷ്ണൻ, സേവകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിഖിൽ കെ. കെ. തുടങ്ങിയവർ സംസാരിച്ചു. മറ്റു ജനപ്രതിനിധികളും പങ്കെടുത്തു.




Leave a Reply