May 15, 2026

ഐഡിപിഡബ്ല്യൂഒഎ ജില്ലാ കണ്‍വന്‍ഷന്‍ എട്ടിന്

0
Img 20240605 Wa01762
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ഇന്റര്‍നെറ്റ്, ഡിടിപി, ഫോട്ടോസ്റ്റാറ്റ് വര്‍ക്കേഴ്‌സ് ആന്‍ഡ് ഓണേഴ്‌സ് അസോസിയേഷന്‍ (ഐഡിപിഡബ്ല്യുഒഎ) ജില്ലാ കണ്‍വന്‍ഷന്‍ എട്ടിന് എംജിടി ഹാളില്‍ ചേരും.150 പ്രതിനിധികള്‍ പങ്കെടുക്കുന്ന കണ്‍വന്‍ഷന്‍ രാവിലെ 9.30ന് ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.ജി. സെല്‍മാഭായി, ജനറല്‍ സെക്രട്ടറി രാജന്‍ പൈക്കാട്ട്, ട്രഷറര്‍ ജോബിന്‍ തോമസ്, ജോയിന്റ് സെക്രട്ടറി ഷബീര്‍ ചങ്ങണക്കാട്ടില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

ഓണ്‍ലൈന്‍ മേഖലയിലെ സംരംഭകര്‍ക്കും തൊഴിലാളികള്‍ക്കുമായി ഐടി ക്ഷേമനിധി നടപ്പാക്കുക, വൈറ്റ് കാറ്റഗറിയിലെ ഓണ്‍ലൈന്‍ സ്ഥാപനങ്ങളെ ഹരിതകര്‍മസേനാ ഫീസില്‍നിന്നു ഒഴിവാക്കുക, ഐടി മിഷന്‍ അക്ഷയ കേന്ദ്രം നടത്തിപ്പുകാര്‍ക്കും തൊഴിലാളികള്‍ക്കും നല്‍കുന്ന പരിശീലനം സ്വകാര്യ ഓണ്‍ലൈന്‍ മേഖലയിലുള്ളവര്‍ക്കും ലഭ്യമാക്കുക, പുതുക്കിയ റേറ്റ് ചാര്‍ട്ട് മിനിമം ചാര്‍ജായി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കണ്‍വന്‍ഷന്‍ ഉന്നയിക്കും. അസോസിയേഷന്‍ ഭാരവാഹികളായ ടി. മമ്മൂട്ടി, കെ.ബി. രാജു കൃഷ്ണ, പി.വി. സുനീഷ്‌കുമാര്‍, ടി.എം. മുഹമ്മദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *