June 21, 2024

എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

0
Img 20240605 Wa01772

ന്യൂഡൽഹി: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) യുജി 2024 പരീക്ഷാ ഫലം നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) പ്രസിദ്ധീകരിച്ചു. ചൊവ്വാഴ്ച പുറത്തിറക്കിയ അന്തിമ ഉത്തരസൂചികയുടെ അടിസ്ഥാനത്തിലാണ് ഫലം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വർഷം 9.96,369 ആൺകുട്ടികളും, 13,31,321 പെൺകുട്ടികളും, 17 ട്രാൻസ് ജെൻഡർ വിദ്യാര്‍ത്ഥികളുമാണ് പരീക്ഷയെഴുതിയത്. രാജ്യത്തെ 557 നഗരങ്ങളിലും വിദേശത്ത് 14 നഗരങ്ങളിലുമായി മെയ് 5-നാണ് പരീക്ഷ നടന്നത്. ഒരു ലക്ഷം എംബിബിഎസ് സീറ്റുകളിലേക്കായി 24 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *