ജില്ലയിൽ ശിശു സംരക്ഷണ കേന്ദ്രം ആരംഭിക്കും: ശിശുക്ഷേമ സമിതി
കൽപ്പറ്റ : അനാഥരായ കുട്ടികള്‍, ഉപേക്ഷിക്കപ്പെടുന്ന കുട്ടികള്‍ എന്നിവരുടെ സംരക്ഷണം ഉറപ്പാക്കാന്‍ ജില്ലയില്‍ ശിശുസംരക്ഷണ കേന്ദ്രം ആരംഭിക്കും. സംരക്ഷണ കേന്ദ്രം ആരംഭിക്കാന്‍ സൗകര്യപ്രദമായ സ്ഥലം ലഭിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും ശിശുക്ഷേമ സമിതി സെക്രട്ടറി കെ. രാജന്‍ അറിയിച്ചു. അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍ പ്രജു കുമാറിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ ശിശുക്ഷേമ സമിതി വാര്‍ഷിക യോഗത്തില്‍ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് ശാരദ സജീവന്‍, സമിതി സെക്രട്ടറി കെ. രാജന്‍, ജോയിന്റ് സെക്രട്ടറി സി.കെ ഷംസുദീന്‍, ട്രഷറര്‍ കെ. സത്യന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സി.ജയരാജന്‍, എം. ബഷീര്‍, പി.ഗീത, പി.ആര്‍ ഗിരിനാഥന്‍,എക്‌സ് ഓഫീഷ്യല്‍ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.





Leave a Reply