വയനാട് ഒഴിയാൻ രാഹുൽ; റായ്ബറേലി നിലനിര്‍ത്തും
തിരുവനന്തപുരം: വയനാട്ടിലും റായ്ബറേലിയിലും ഒരുപോലെ ജയിച്ച രാഹുൽ എവിടെ നിലനിൽക്കും എന്നതിൽ കോൺഗ്രസിൽ ചർച്ചകൾ തുടരുകയാണ്. രാഹുൽ ഒരുകാരണവശാലും റായ്ബറേലി വിടില്ലെന്ന് അവിടത്തെ പ്രാദേശിക കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു. ദേശീയ നേതാവായ രാഹുൽ ഹിന്ദി ഹൃദയഭൂമിയിലെ മണ്ഡലത്തെയാണ് പ്രതിനിധീകരിക്കേണ്ടതെന്നാണ് അവരുടെ നിലപാട്.
വയനാട് ഒഴിഞ്ഞാലും ഉറച്ച മണ്ഡലമെന്ന നിലയിൽ മറ്റൊരാളെ വിജയിപ്പിച്ചെടുക്കാൻ കോൺഗ്രസിന് എളുപ്പമാണ്. റായ്ബറേലിയും പാർട്ടിയുടെ ഉറച്ച കോട്ടയാണെങ്കിലും വയനാടിനെ അപേക്ഷിച്ച് ബിജെപിക്ക് മികച്ച സംഘടനാസംവിധാനമുള്ള മണ്ഡലമാണ്. പ്രിയങ്ക ഗാന്ധിയെ ലോക്സഭയിൽ എത്തിക്കണമെന്ന ആവശ്യം ശക്ത്തമായതിനാൽ, വയനാട്ടിൽ രാഹുലിന്റെ പകരക്കാരിയായി അവർ വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.





Leave a Reply