September 24, 2026

പരിസ്ഥിതി വാരാചരണം

0
Img 20240610 Wa03462
By ന്യൂസ് വയനാട് ബ്യൂറോ

 

വെള്ളമുണ്ട: സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പരിസ്ഥിതി വാരാചരണത്തിന് വെള്ളമുണ്ട ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വളപ്പില്‍ വൃക്ഷതൈ നട്ട് തുടക്കമായി. പരിസ്ഥിതി വാരാചരണം ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. പരപപിപാടിയില്‍ തുല്യതാ പഠിതാക്കള്‍ക്ക് തൈകള്‍ വിതരണം ചെയ്തു.

 

വെള്ളമുണ്ട ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി അധ്യക്ഷനായി. സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.വി ശാസ്ത പ്രസാദ്, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗം അബ്ദുള്ള കണിയാംകണ്ടി, നാസര്‍ പി, ഗീത പി, ഷാജു മോന്‍, നിഖില ഇ.ബി, ദീപ്തി എം.എസ് എന്നിവര്‍ പങ്കെടുത്തു.

 

പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി മുണ്ടേരി, മേപ്പാടി, കാട്ടിക്കുളം, സര്‍വ്വജന സ്‌കൂളുകളിലെ തുല്യതാ സമ്പര്‍ക്ക പഠന കേന്ദ്രങ്ങളിലും തൈകള്‍ നട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *