ലോക ലഹരി വിരുദ്ധ ദിനാചരണം;വയനാട് ജില്ല ജനമൈത്രി പോലീസ് വിവിധ പരിപാടികള്‍ നടത്തി

കല്‍പ്പറ്റ: ജൂണ്‍ 26 ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ലഹരിക്കെതിരെ വയനാട് ജില്ല ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റ് പൊതു സ്ഥലങ്ങളിലും വിദ്യാര്‍ത്ഥികളേയും പൊതുജനങ്ങളേയും പങ്കെടുപ്പിച്ചു കൊണ്ട് റാലികള്‍, സെമിനാറുകള്‍, പ്രതിജ്ഞാ കാമ്പയിന് തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ ഡി പോള്‍ പബ്ലിക് സ്ക്കൂളില്‍ വയനാട് ജില്ല നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി വി.കെ. വിശ്വംഭരന് നിര്‍വ്വഹിച്ചു.
പ്രിന്‍സിപ്പല്‍ ഡി.യു. ജോസഫിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ജനമൈത്രി പോലീസ് ജില്ല അസി. നോഡല്‍ ഓഫീസര്‍ കെ.എം. ശശിധരന് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. വൈസ് പ്രിന്‍സിപ്പല്‍ ഫാദർ സിബി, ഫാദാർ ജിജോ മാത്യു, ആര്. ദേവ നന്ദന, സിവില്‍ പോലീസ് ഓഫീസര്‍മാരായ ചന്ദ്രന്, ശ്യാം തുടങ്ങിയവര്‍ സംസാരിച്ചു.
ഡി പോള്‍ പബ്ലിക് സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ കാമ്പെയ്നിന്റെ ഭാഗമായി ഫ്ളാഷ് മോബ്, മൈമിങ് തുടങ്ങിയ പരിപാടികള്‍ അവതരിപ്പിച്ചു. വയനാട് ജില്ല ജനമൈത്രി പോലീസ് തയ്യാറാക്കിയ ‘ജാഗ്രത’ എന്ന ബോധവല്‍ക്കരണ കൈപുസ്തകങ്ങള്‍ ചടങ്ങില്‍ ഡിവൈ.എസ്.പി വി.കെ. വിശ്വംഭരന് സ്ക്കൂള് അധികൃതര്‍ക്ക് കൈമാറി.
Leave a Reply