യാത്രയയപ്പ് നല്കി
മീനങ്ങാടി: ബീവറേജസ് കോര്‍പ്പറേഷനില്‍ നിന്നും വിരമിച്ച പ്രഹ്ലാദന് കെ (പുല്‍പ്പള്ളി ഷോപ്പ്) സുനിത കുമാരി ( ലേബലിഗ് വര്‍ക്കര്‍ കല്‍പ്പറ്റ വെയര്‍ ഹൗസ് ) എന്നിവര്‍ക്ക് ബെവ്കോ എംപ്ലോയിസ് അസോസിയേഷന് വയനാട് ജില്ലാ കമ്മിറ്റി യാത്രയയപ്പ് നല്കി. യാത്രയയപ്പ് സമ്മേളനം മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഇ വിനയന് ഉദ്ഘാടനം ചെയ്തു. യൂണിയന് ജില്ലാ പ്രസിഡണ്ട് പി സുനില്‍ അധ്യക്ഷത വഹിച്ചു. സാംസ്കാരിക പ്രവര്ത്തകന് കാവില്‍ പി മാധവന് മുഖ്യപ്രഭാഷണം നടത്തി.
യൂണിയന്റെ സംസ്ഥാന സെക്രട്ടറി ജേക്കബ് എം, സംസ്ഥാന വൈസ് പ്രസിഡന്റ് സജീവന് മലമ്പുഴ, സംസ്ഥാന ഓര്ഗറേഷന് സെക്രട്ടറി സബീഷ് കുന്നംകോത്, സംസ്ഥാന സെക്രട്ടറി കെ വി അനില്‍കുമാര്‍, വിദേശ മദ്യ വ്യവസായ തൊഴിലാളി യൂണിയന് സിഐടിയു ജില്ലാ സെക്രട്ടറി പി ആര് രാജശേഖരന്, വിദേശമദ്യ വ്യവസായ തൊഴിലാളി യൂണിയന് എഐടിയുസി സംസ്ഥാന ട്രഷറര്‍ കെ ടി പൗലോസ്, സ്റ്റാഫ് അസോസിയേഷന് സിഐടിയു ജില്ലാ സെക്രട്ടറി സിജോ ജോണ്‍, റീജിയണല്‍ മാനേജര്‍ പി സുരേഷ്, വയനാട് വെയര്‍ഹൗസ് മാനേജര്‍ പി സുനീഷ്, വയനാട് ഡി എ ടി മാനേജര്‍ ബിജു തോമസ്, ടീന ജോണ്‍ എം ഗിരീഷ് കുമാര്‍, കെ എം രാമചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. യൂണിയന് ജില്ലാ വൈസ് പ്രസിഡണ്ട് കെ ആന്റണി സ്വാഗതവും ജില്ലാ സെക്രട്ടറി അനീഷ് വി ജി നന്ദിയും പറഞ്ഞു.





Leave a Reply