മാവേലി സ്റ്റോറുകളിലേക്ക് മാർച്ചും ധർണ്ണയും നടത്തി ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്
പടിഞ്ഞാറത്തറ: അനുദിനം തകർന്നു കൊണ്ടിരിക്കുന്ന പൊതു വിതരണ കേന്ദ്രമായ മാവേലി സ്റ്റോറുകളെ സംരക്ഷിക്കുക, വിലക്കയറ്റം പിടിച്ചു നിർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പടിഞ്ഞാറത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പടിഞ്ഞാറത്തറ മാവേലി സ്റ്റോറിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്പടിഞ്ഞാറത്തറ മണ്ഡലം പ്രസിഡണ്ട് പി.കെ വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ച ധർണ്ണ സമരം ഡി.സി.സി ജനറൽ സെക്രട്ടറി പി.കെ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. വിലവർദ്ധനവ് സാധാരണക്കാരുടെ നടുവൊടിക്കുമ്പോഴും വിലകുറവിൽ നിത്യോപയോഗ സാധനങ്ങൾ ലഭിക്കുന്ന പൊതുവിതരണ കേന്ദ്രങ്ങൾ സംരക്ഷിക്കാതെ അവയെ തകർക്കുന്ന നയങ്ങൾ ആണ് കേരള സർക്കാർ സ്വീകരിക്കുന്നത്.അവശ്യ സാധനങ്ങൾ ലഭ്യമാക്കാതെ പൊതുവിതരണ സമ്പ്രദായം തകർത്ത് വൻകിടക്കാർക്കും കരിഞ്ചന്ത വിൽപനക്കാർക്കും കൊള്ള ലാഭം ഉണ്ടാക്കുവാൻ സർക്കാർ ഒത്താശ ചെയ്യുകയാണെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി ആരോപിച്ചു.
ബ്ലോക്ക് മണ്ഡലം ഭാരവാഹികളായ എം.വി. ജോൺ, ജോണി നന്നാട്ട് ,കെ.വി. ഇബ്രായി, ഗോപി അമയമംഗലം, മാത്യൂ വട്ടുകുളം, E.K പ്രഭാകരൻ, കെ.എസ് തങ്കച്ചൻ എം . കെ ബാലകൃഷ്ണൻ, ശാന്തകുമാരി, ജെസ്വിൻ പി.ജെ , പി.എ ജോസ്, പത്മിനി, അക്ബർ വയനാട്, ജിഷശിവരാമൻ, ചെറിയാൻ മാസ്റ്റർ, സാം സഞ്ജയ്, ബേബി കിളിയമ്പ്രായിൽ, സി എൻ സുകുമാരൻ, സി ടി സധു, നാരായണി, തങ്കമ്മ ബേബി, ജോൺ ബേബി , ബിജു മാതേക്കൽ, ബേബി തിലപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.





Leave a Reply