മീറ്റ് വർക്കേഴ്സ് യൂണിയൻ ഏരിയ കമ്മിറ്റി യോഗം നടത്തി
മാനന്തവാടി: സംസ്ഥാനത്തെ പ്രധാനപ്പെട്ട ഭക്ഷ്യവിഭവമായ മാട് വിഭവങ്ങൾ ലഭ്യമാക്കുന്നതിന് കേരളവും അയൽ സംസ്ഥാന സർക്കാരുകളും നടപടി സ്വീകരിക്കണമെന്നും, മാംസ വിൽപ്പനക്കാർക്കുള്ള ലൈസൻസ് പുതുക്കി നൽകണമെന്നും മീറ്റ് വർക്കേഴ്സ് യൂണിയൻ മാനന്തവാടി ഏരിയ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ലൈസൻസ് പുതുക്കി നൽകാത്തത് കൊണ്ട് നിരവധി കച്ചവടക്കാർക്ക് ലോൺ പോലുള്ള സഹായങ്ങൾ കിട്ടുന്നതിന് പ്രയാസം നേരിടുന്നുണ്ട്.
മാനന്തവാടി താലൂക്കിലെ മീറ്റ് വർക്കേഴ്സ് യൂണിയൻ മാനന്തവാടി ഏരിയ തല മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി. കുഞ്ഞബ്ദുള്ള നിർവഹിച്ചു.എസ് ടി യു ജില്ലാ സെക്രട്ടറി ഇബ്രാഹിം തൈത്തൊടി അധ്യക്ഷത വഹിച്ചു. മീറ്റ് വർക്കേഴ്സ് ജില്ലാ ജനറൽ സെക്രട്ടറി അലവി വടക്കേതിൽ, പി.വി.എസ് മൂസ, ഷംസുദ്ദീൻ പി, കെ എം മുസ്തഫ, സഫീർ കെ കെ, മുഹമ്മദ് അലി ബായ്, സിദ്ദീഖ് ഉമ്മത്തൂർ എന്നിവർ സംസാരിച്ചു. ഇ ബഷീർ സ്വാഗതം പറഞ്ഞു.





Leave a Reply