ക്രിക്കറ്റിൽ ആദ്യമായി മൂന്ന് സഹോദരിമാർ ഒരുമിച്ച് ഒരു ടീമിൽ
ബത്തേരി : രാജ്യാന്തര ക്രിക്കറ്റിൽ ആദ്യമായി മൂന്ന് സഹോദരിമാർ ഒരുമിച്ച് ഒരു ടീമിൽ കളിക്കാൻ ഇറങ്ങുന്നു. ഏഷ്യാകപ്പ് വനിതാ ട്വിന്റി-20 ക്രിക്കറ്റ് ടൂർണമെൻറിനുള്ള യു.എ.ഇ. ടീമിലാണ് മലയാളികളായ സഹോദരങ്ങൾ കളിക്കാനൊരുങ്ങുന്നത്. ബത്തേരി സ്വദേശികളായ റിതികാ രജിത്, റിനിതാ രജിത്, റിഷിതാ രജിത് എന്നിവരാണ് ഒരു വീട്ടിൽ വളർന്ന് ഒരുമിച്ച് രാജ്യാന്തര ക്രിക്കറ്റിൽ കളിക്കുന്നത്.
മൂന്നുവർഷമായി യു.എ.ഇ. ദേശീയ ടിം അംഗങ്ങളാണ് മൂവരും, ഇതുവരെ ഒരുമിച്ചിറങ്ങിയിട്ടില്ല. ആദ്യമായി ഒരുമിച്ചു കളിക്കാൻ അവസരം ലഭിക്കുന്നത് ഏഷ്യാകപ്പിനുള്ള 15 അംഗ സംഘത്തിൽ മൂവരും ഇടംനേടിയതോടെയാണ്. 19, 21, 28 തീയതികളിൽ ശ്രീലങ്കയിലാണ് യു.എ.ഇ.യുടെ മത്സരം. ഇന്ത്യ, പാകിസ്താൻ, നേപ്പാൾ എന്നിവരാണ് എതിരാളികൾ. യു.എ.ഇ.യിൽ ബിസിനസ് നടത്തുന്ന ബത്തേരി അരുണാലയത്തിൽ രജിത്തിന്റെയും രഞ്ജി നിയുടെയും മക്കളാണ് മൂവരും സ്വകാര്യകമ്പനിയിൽ എച്ച്.ആർ. ഉദ്യോഗസ്ഥയാണ് റിതിക. പ്ലസ്‌ടു വിന് ശേഷം കംപ്യൂട്ടർ എൻജിനിയറിങ് പഠനത്തിനുള്ള തയ്യാറെടുപ്പിലാണ് റിനിത. പ്ല സ്‌വൺ വിദ്യാർഥിനിയാണ് റിഷിത.
യു.എ.ഇ.യിൽ തന്നെ ബാഡ്‌മിൻ്റൺ താരങ്ങളായി തിളങ്ങുമ്പോഴാണ് മൂന്നുപേരും യു.എ.ഇ. ഏഷ്യാകപ്പിനുള്ള ക്രിക്കറ്റ് ടീമിൽ ഇടംനേടിയത്. അതോടെയാണ് മലയാളി സഹോദരങ്ങൾ ക്രിക്കറ്റിലേക്കുള്ള ചുവടുമാറ്റം. 2016 കോഴിക്കോടിന് വേണ്ടി അണ്ടർ ഇലവൻ ഡബിൾസിൽ കളിച്ചിട്ടുണ്ട്.അണ്ടർ ഇലവൻ ഡബിൾസിൽ റിനിതയും റിഷിതയും ചേർന്ന ടീമായിരുന്നു ചാമ്പ്യൻ. വയനാട് ജില്ലക്കായി 1980 കളിച്ച അച്ഛനായിരുന്നു പരിശീലകൻ ക്രിക്കറ്റ് മത്സരങ്ങളുടെ തുടർ വിജയങ്ങൾക് ശേഷമാണ് യു.എ.ഇ. ദേശീയടീമിൽ ഇടാം നേടിയത്. മുവർ സഗത്തിലെ രീതിക ബാ ഡ്‌മിന്റൺ വേൾഡ് ഫെഡറേഷന്റെ സർട്ടി ഫൈഡ് അംപയറും ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിൻ്റെ എ. ലെവൽ കോച്ചുമാണ് റിതിക.





Leave a Reply