കള്ളപേരിൽ വെള്ളപാല്
കൽപ്പറ്റ: നിത്യ ജീവിതത്തിൽ ഒഴിച്ചുകൂടാൻ ആകാത്ത പാലിലും മായം. അന്യസംസ്ഥാനത്തുനിന്നും ഇറക്കുമതി ചെയ്യുന്ന പാക്കറ്റ് പാലുകൾ വിതരണത്തിനായി മാലിന്യങ്ങൾക്കിടയിലാണ് കൊണ്ടിടുന്നത്. കൽപ്പറ്റ പഴയ ബസ് സ്റ്റാറ്റൻഡ് പരിസരത്ത് പുലർച്ചെ അഞ്ചോടെ എത്തുന്ന പാക്കറ്റ് പാലുകൾ മണിക്കൂറുകളോളമാണ് പ്ലാസ്റ്റിക് കവറുകളിൽ കെട്ടികിടക്കുന്നത്. സാധാരണ നിലയിൽ 30 മിനിറ്റിൽ കൂടുതൽ പാക്കറ്റ് പാലുകൾ നാല് ഡിഗ്രി താപനിലയിൽ വയ്ക്കാൻ സാധിക്കുകയില്ല, അതെസ്ഥാനത്താണ് മണിക്കൂറുകളോളം പാക്കറ്റ് പാലുകൾ വൃത്തിഹീനമായ സ്ഥലത്ത് വിതരണത്തിനായി എത്തിക്കുന്നത്. കൽപ്പറ്റയിലെ പല സ്ഥാപനങ്ങളിലും ഈ പാല് തന്നെയാണ് ഉപയോഗിക്കുന്നത്. എന്നാൽ സ്ഥാപന ഉടമകൾക്ക് ഇതിനെ പറ്റി വ്യക്തമായ ധാരണയില്ല.
സാധാരണയിൽ കൂടുതൽ പാക്കറ്റ് പാലുകൾ കേടുകൂടാതെ ഇരിക്കുന്നതിനാൽ തന്നെ മാരകമായ വിഷാംശം ഇതിൽ അടങ്ങിയിട്ടുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കർണ്ണാടകയിൽ നിന്ന് മലയാള ലേബലിൽ എത്തുന്ന പാലാണ് ഇതെന്ന് അന്വേഷണത്തിൽ വ്യക്തമായി. വേണ്ടപ്പെട്ട അധികൃതരെ അറിയിച്ചെങ്കിലും നടപടി ആയില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരുപോലെ നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന ഭക്ഷ്യ ഉൽപ്പന്നം എന്ന നിലയിൽ ഇതിനെതിരെ ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.





Leave a Reply