പൂതാടിയിൽ മോട്ടറും പൈപ്പും തകർത്ത് കാട്ടാനകൾ
പൂതാടി: പഞ്ചായത്ത് കോച്ചേരിക്കടവ്, വണ്ടിക്കടവ് വയലിലെ കിണറിൽ സ്ഥാപിച്ച മോട്ടോറും പൈപ്പുകളും കാട്ടാനകൾ തകർത്തു. വണ്ടിക്കടവ് ഏങ്ങപ്പിള്ളിൽ മാണിയുടെ കിണറിൽ സ്ഥാപിച്ച മോട്ടോറും പൈപ്പുകളും കഴിഞ്ഞ രാത്രിയാണ് തകർത്തത്. കുടിവെള്ളം മുടക്കുന്നത് ഇത് എട്ടാം തവണയാണ് പ്രദേശത്ത് വ്യാപക കൃഷിനാശവും വരുത്തിയിട്ടുണ്ട്. അറ്റകുറ്റ പണികൾക്കായി പണമില്ലന്ന് വനം വകുപ്പ് ഇതിന് ഒരു തീരുമാനം ഉണ്ടാക്കണമെന്നും കർഷകൻ പറഞ്ഞു.





Leave a Reply