May 2, 2026

ഇൻതിഫാദ വൈബ്രൻ്റ് കോൺഫറൻസ് ; 101 ത്വാലിബീങ്ങൾ പങ്കെടുക്കും

0
Img 20240723 110840
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപറ്റ: വയനാട് ജില്ലാ എസ് കെ എസ് എസ് എഫ് കമ്മിറ്റിയുടെ ഇൻതിഫാദ പ്രതിനിധി സമ്മേളനത്തിൽ വ്യത്യസ്ത ത്വലബ യൂണിറ്റുകളിൽ നിന്നായി 101 ത്വാലിബീങ്ങൾ ഇൻതിഫാദ കോൺഫറൻസിൽ പങ്കാളികളാകും. എസ്.കെ.എസ്.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ ഇൻതിഫാദ ജില്ലാ പ്രതിനിധി സമ്മേളനം ജൂലൈ 28 ഞായറാഴ്ച വെങ്ങപ്പള്ളി റെയിൻബോ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. യൂണിറ്റ് ഭാരവാഹികൾ മുതൽ ജില്ലാ ഭാരവാഹികൾ വരെ പങ്കെടുക്കുന്ന വലിയ പ്രതിനിധി സമ്മേളനത്തിനാണ് വെങ്ങപ്പള്ളി റെയിൻബോ ഓഡിറ്റോറിയം സാക്ഷിയാകാൻ പോകുന്നത്.

 

ഇൻതിഫാദയെ വരവേൽക്കാൻ വയനാട് ജില്ലാ ത്വലബാ വിങ്ങിന്റെ നേതൃത്വത്തിൽ വ്യത്യസ്തമായ പരിപാടികളും മത്സരങ്ങളും ആസൂത്രണം ചെയ്ത് ത്വലബ വിങ് സജീവമായി രംഗത്തുണ്ട്. വ്യത്യസ്ത ത്വലബ യൂണിറ്റുകളിൽ നിന്നായി 101 ത്വാലിബീങ്ങൾ ഇൻതിഫാദ കോൺഫറൻസിൽ പങ്കാളികളാകും. ഇതിനു പുറമെ ത്വലബ ജില്ലാ ഭാരവാഹികളും ഇൻതിഫാദയുടെ ഭാഗമാകും.

 

വ്യത്യസ്തമായ സെഷനുകൾ കൊണ്ട് ജില്ലയിലെ സംഘാടകർക്ക് പുത്തനുണർവ് നൽകുന്ന സമ്മേളനമാണ് ഇൻതിഫാദ. ആദർശം, സംഘാടനം എന്നിങ്ങനെ വ്യത്യസ്തമായ സെഷനുകളിലായി സമസ്തയുടെ ഉന്നതരായ നേതാക്കൾ പങ്കെടുക്കുന്ന ചരിത്ര സമ്മേളനമാകാൻ പോവുകയാണ് ഇൻതിഫാദ. ജൂലൈ 28 ഞായറാഴ്ച രാവിലെ 9 മണിക്ക് തുടങ്ങി വൈകുന്നേരം 4 മണിക്ക് അവസാനിക്കുന്ന രീതിയിലാണ് പ്രതിനിധി സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്.

 

ഇൻതിഫാദ കോൺഫറൻസിന്റെ ഭാഗമായി ത്വലബാ വിങ് ജില്ലയിൽ പ്രചരണ ക്യാമ്പയിൻ ആചരിച്ചുവരികയാണ്. പ്രചരണ ക്യാമ്പയിനിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങളാണ് ത്വലബ വിങ് സംഘടിപ്പിച്ചുവരുന്നത്. ക്യാമ്പയിനിന്റെ ഭാഗമായി ഇൻതിഫാദ പോസ്റ്റർ പ്രകാശനം വയനാട് ജില്ലാ ത്വലബാ വിങിൻ്റെ നേതൃത്വത്തിൽ കൽപ്പറ്റ സമസ്ത കാര്യാലയത്തിൽ വച്ച് സംഘടിപ്പിച്ചു. ഇൻതിഫാദയുടെ പ്രമേയം അറിയിച്ചുകൊണ്ട് എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് നൗഷീർ വാഫി, ത്വലബാ ഇൻ-ചാർജ് ജുബൈർ ദാരിമി എന്നിവർ സംസാരിച്ചു. ത്വലബാ ജില്ലാ കൺവീനർ ജൗഹർ തരുവണ പ്രചരണ കാമ്പയിൻ പ്രവർത്തനങ്ങൾ രൂപപ്പെടുത്തൽ ചർച്ചക്ക് നേതൃത്വം നൽകി, മുനവ്വർ തരുവണ, അജ്സൽ തങ്ങൾ പള്ളിക്കൽ, അഫ്സൽ പനമരം, അജ്മൽ കൂളിവയൽ, സിനാൻ വാകേരി, സൽമാൻ ആറാം മൈൽ, മുബഷിർ പനമരം, ആഷിഫ് വാകേരി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. തുടർന്ന് വയനാട് ജില്ലയിലെ എല്ലാ ദർസ് അറബിക് കോളേജുകളിലും സ്ഥാപനമേധാവികളും വിദ്യാർത്ഥികളും ചേർന്ന് പോസ്റ്റർ പ്രകാശനം നടത്തുകയും ഫോട്ടോ ഫ്രെയിം സോഷ്യൽ മീഡിയ ക്യാമ്പയിനായി പ്രചാരണം നടത്തുകയും ചെയ്തു. ഫലസ്തീൻ എന്ന വിഷയത്തിൽ ജില്ലയിലെ ദർസ് അറബിക് കോളേജുകൾക്കിടയിൽ സപ്ലിമെൻ്റ് മത്സരം നടത്തിയതിലൂടെ ഇൻതിഫാദ സന്ദേശം നൽകി. ഇൻതിഫാദ കോൺഫറൻസിൽ പങ്കെടുക്കുന്നവരെ സ്ഥാപനങ്ങളിൽ ജില്ലാ ത്വലബാ സംഘം നേരിട്ട് പോയി ക്ഷണിക്കുകയും പേര് ശേഖരിക്കുകയും ചെയ്തു. വാകേരി ശിഹാബ് തങ്ങൾ ഇസ്ലാമിക അക്കാദമി വിദ്യാർത്ഥി സിനാൻ എഴുതിയ ഇൻതിഫാദ തീം സോങ് അടുത്ത ദിവസങ്ങളിലായി റിലീസ് ചെയ്യാനിരിക്കുകയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *