ബിഎസ്പി മതിൽ വിഷയം; മന്ത്രിയുമായി ചർച്ച നടത്തി
കൽപ്പറ്റ: പടിഞ്ഞാറത്തറ – വാരാമ്പറ്റ റോഡ് വികസത്തിന് തടസ്സമായിട്ടുള്ള ബാണാസുരസാഗർ ജലസേചന വകുപ്പിന്റെ മതിൽ പൊളിക്കുന്നതു സംബന്ധമായി വകുപ്പ് മന്ത്രിയുമായി തിരുവനന്തപുരത്ത് നിയോജകമണ്ഡലം എംഎൽഎ ടി സിദ്ദിഖിന്റെ സാന്നിധ്യത്തിൽ ചർച്ച നടത്തി. ചർച്ചയുടെ അടിസ്ഥാനത്തിൽ. അടിയന്തിരമായി നടപടി സ്വീകരിക്കാൻ ചീഫ് എൻജിനീയർക്ക് മന്ത്രി നിർദ്ദേശം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.ബാലൻ, ഡിസിസി ജനറൽ സെക്രട്ടറി പി.കെ അബ്ദുറഹിമാൻ, ജില്ലാ മുസ്ലിംലീഗ് സെക്രട്ടറി കെ.ഹാരിസ്, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എ ജോസ് ചർച്ചയിൽ പങ്കെടുത്തു.





Leave a Reply