പിടിയാന ചരിഞ്ഞു
കാട്ടിക്കുളം: ബേഗൂർ റെയിഞ്ച് വനത്തിന് സമീപത്തെ ഇരുമ്പ് പാലത്തിനടുത്താണ് പിടിയാന ചരിഞ്ഞത്. 35 വയസ്സുള്ള പിടിയാന ചൊവ്വാഴ്‌ച രാത്രിയാണ് ചരിഞ്ഞത്. കഴിഞ്ഞ രണ്ട് മാസത്തോളമായി ക്ഷീണിച്ച് അവശനിലയിലായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി വനപാലകർ കാട്ടാനയെ നിരീക്ഷിച്ച് വരികയായിരുന്നു. ബേഗൂർ റെയിഞ്ച് ഓഫീസർ കെ.രാകേഷിൻ്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. വെറ്ററിനറി ഡോക്ടർമാരായ അജേഷ്, അജയ്കുര്യാക്കോസ് എന്നിവർ ചേർന്ന് പോസ്റ്റ്മോർട്ടം നടത്തി. വനത്തിൽ തന്നെ കുഴിയെടുത്ത് കാട്ടാനയെ അടക്കം ചെയ്തു.





Leave a Reply