തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ശക്തമാക്കണം :മുൻ എം.പി. ടി.എൻ. പ്രതാപൻ
കൽപ്പറ്റ : 2019 ലോക്സഭാ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ 2024 ലെ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്ക് ഏകദേശം 59000 വോട്ടുകളുടെ കുറവാണുണ്ടായിട്ടുള്ളത്. ഈ തെരഞ്ഞെടുപ്പിൽ ചില പ്രത്യേക സാഹചര്യങ്ങൾ കൊണ്ടാണ് കുറവുണ്ടായിട്ടുള്ളതെങ്കിലും വരുന്ന ഉപതെരഞ്ഞെടുപ്പിൽ ഒരു കാരണവശാലും അത്തരമൊരു കുറവ് സംഭവിക്കാൻ പാടുള്ളതല്ല എന്നും എം.പി. ടി.എൻ. പ്രതാപൻ . പ്രിയങ്ക ഗാന്ധിയുടെ കന്നി മത്സരമായതിനാൽ ലോകം ഉറ്റുനോക്കുന്ന ഈ തെരഞ്ഞെടുപ്പിൽ 5 ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ പ്രിയങ്ക ഗാന്ധിയെ വയനാട് പാർലമെന്റ് മണ്ഡലത്തിൽ നിന്നും വിജയിപ്പിക്കുന്നതിനായുള്ള ഒരുക്കങ്ങൾ നിങ്ങൾ നടത്തണമെന്നും വയനാട് ജില്ലാ നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് മലബാർ മേഖലയുടെ ചാർജ്ജ് വഹിക്കുന്ന മുൻ എം.പി. ടി.എൻ. പ്രതാപൻ നിർദേശം നൽകി. ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ ലോക്കൽ ബോഡി തെരഞ്ഞെടുപ്പിന്റെ ജില്ലയിലെ ചാർജ്ജ് വഹിക്കുന്ന സണ്ണി ജോസഫ് എം.എൽ.എ., അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ, ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, പി.കെ. ജയലക്ഷ്മി, ജമീല ആലിപ്പറ്റ, കെ.എൽ. പൗലോസ്, കെ.കെ. വിശ്വനാഥൻ, പി.പി. ആലി, അഡ്വ. എൻ.കെ. വർഗ്ഗീസ്, അഡ്വ. ടി.ജെ. ഐസക്ക്, കെ.വി. പോക്കർ ഹാജി, വി.എ. മജീദ്, ഒ.വി. അപ്പച്ചൻ, എം.എ. ജോസഫ്, സംഷാദ് മരക്കാർ, ബിനു തോമസ്, എം.ജി. ബിജു, ചിന്നമ്മ ജോസ്, ബീന ജോസ്, അഡ്വ. പി.ഡി. സജി, ഡി.പി. രാജശേഖരൻ, നിസി അഹമ്മദ്, അഡ്വ. ഒ.ആർ. രഘു, ജിനി തോമസ്, പി.വി. ജോർജ്ജ് എന്നിവർ സംസാരിച്ചു.





Leave a Reply