May 7, 2026

ശ്രീനാരായണ ഗുരുദേവന്റെ 170-മത് ജയന്തി ആഘോഷം സംഘടിപ്പിച്ചു 

0
20240820 190239
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ :- ശ്രീനാരായണ ഗുരുദേവന്റെ 170-മത് ജയന്തി ആഘോഷങ്ങൾ ചൂരൽമല ദുരന്തത്തിന്റെ പശ്ചാതലത്തിൽ അനാർഭാടമായി പ്രാത്ഥന മുൻതൂക്കം നൽകികൊണ്ട് കൽപ്പറ്റ യൂണിയൻ പരിധിയിലെ മുഴുവൻ ശാഖയോഗങ്ങളിലും ആഘോഷിച്ചു. കൽപ്പറ്റ യൂണിയൻ ഓഫീസിൽ നടത്തിയ ആഘോഷ പരിപാടികൾ യൂണിയൻ സെക്രട്ടറി എo . മോഹനൻ ഉദ്ഘാടനം ചെയ്തു. പ്രാർത്ഥന ചടങ്ങുകൾക്കു കൽപ്പറ്റ ശാഖയോഗത്തിലെ വനിത സംഗം പ്രവർത്തകർ നേതൃത്വം നൽകി. പടിഞ്ഞാറത്തറ ശാഖയിൽ ജയന്തി ദിനത്തിന്റെ ഭാഗമായി വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കു മോമെന്റൊകൾ വിതരണം ചെയ്തു. കരണി ശാഖയിലെ ചതയം ദിന പരിപാടികളും സമ്മാനവിതരണ പരിപാടികളും യൂണിയൻ സെക്രട്ടറി എo. മോഹനൻ ഉദ്ഘാടനം ചെയ്തു.മീനങ്ങാടി, കമ്പ്ലക്കാട്, മേപ്പാടി, കാപ്പിക്കളം നെല്ലാർച്ചാൽ കല്ലുപ്പാടി ശാഖകളിലും ഗുരുജയന്തി വിവിധ പരിപാടികളോടെ ആഘോഷിച്ചു. എല്ലാ ശാഖ യോഗങ്ങളും നടത്തിയ ജയന്തി ദിന പരിപാടികളിലും സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ജനങ്ങൾ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *