വിദ്യാര്‍ത്ഥിയെ അനുമോദിച്ചു

ജില്ലാ പ്രവർത്തിപരിചയമേളയിൽ മെറ്റൽ എൻഗ്രേവ് ഇനത്തിൽ എ ഗ്രേഡ് നേടിയ മാനന്തവാടി ഗവ: വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയും എടവക അമ്പലവയൽ സ്വദേശിയുമായ സഞ്ജയ് എം.എസിനെ അമ്പലവയൽ പൊടിക്കളം ശ്രീ കുരുമ്പ ഭഗവതി ക്ഷേത്ര കമ്മറ്റി അനുമോദിച്ചു. ട്രസ്റ്റി മലയിൽ ബാബു ഉപഹാര സമർപ്പണം നടത്തി.പുനത്തിൽ രാജൻ, വി.പി.രവീന്ദ്രൻ, പുനത്തിൽ കൃ ഷണൻ, ടി.ബി.ശ്രീധരൻ, കക്കോട്ട് ബാബു, ശശി മലയിൽ, സുമ മോഹൻ, സൗമ്യ വിമൽ എന്നിവര്‍ സംസാരിച്ചു.

Leave a Reply