IMG_20171031_202253

മുത്തങ്ങയിൽ 20 ലക്ഷത്തിന്റെ കള്ളപ്പണം പിടിച്ചു.

 കൽപ്പറ്റ: മുത്തങ്ങ ചെക്ക് പോസ്റ്റിൽ കള്ളപ്പണം പിടികൂടി. വയനാട് എക്സൈസ് ഇന്‍റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.   ചെക്ക്പോസ്ററില്‍ വെച്ച് KL 12G 7921 വാനില്‍ രേഖകള്‍ ഇല്ലാതെ കടത്തികൊണ്ട്  വന്ന 19,90000 രൂപ മുത്തങ്ങ എക്സൈസ് പാര്‍ട്ടിപിടികൂടി. രണ്ട് പ്രതികളെയും, രൂപയും തുടര്‍നടപടികള്‍ക്കായി   ബത്തേരി പോലീസിന് കൈമാറി.

FB_IMG_1509459978033

കുടിലിൽ നിന്നും ചെറുവയൽ രാമൻ സർവ്വകലാശാലയിലേക്ക്

ചെറുവയൽ രാമൻ കാർഷിക സർവ്വകലാശാല ജനറൽ കൗൺസിലിൽ മാനന്തവാടി:വയനാട്ടിലെ ഗോത്രവിഭാഗത്തിലെ കര്‍ഷകന്‍ ചെറുവയല്‍രാമനെ കേരള കാര്‍ഷിക സര്‍വകലാശാല ജനറല്‍ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തി. ഒരു ആദിവാസിഗോത്ര കര്‍ഷകനെ കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഉയര്‍ന്ന സ്ഥാനത്തേക്ക് പരിഗണിക്കുന്നത് ആദ്യമാണ്. നാല്‍പത് നെല്ലിനങ്ങളുടെ സംരക്ഷകനായ രാമന്‍ കുറിച്യഗോത്രവര്‍ഗക്കാരനാണ്. അപൂര്‍വ നെല്ലിനങ്ങളുടെ സംരക്ഷണത്തിനായി ഏറെക്കാലമായി പോരാടുന്ന കര്‍ഷകനാണ് രാമന്‍. വിദേശത്തുനിന്നും സ്വദേശത്തുനിന്നുമുള്ള…

റോഡുകളുടെ പ്രവർത്തി ഉദ്ഘാടനം നാളെ

മാനന്തവാടി – നിയോജക മണ്ഡലത്തിലെ രണ്ട് റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തികളുടെ ഉൽഘാടനം ബുധനാഴ്ച നടക്കും. മാനന്തവാടി ചെറുപുഴ റോഡിന്റെ ഉൽഘാടനം രാവിലെ 10ന് ചൂട്ടക്കടവിലും മാനന്തവാടി രണ്ടേ നാൽ റോഡിന്റെ ഉൽഘാടനം ഉച്ചക്ക് 2 ന് പാണ്ടിക്കടവിലും നടക്കും.ഇരു പ്രവർത്തികളും ഒ.ആർ.കേളു എം.എൽ.എ ഉൽഘാടനം ചെയ്യും .ചൂട്ടക്കടവിൽ നഗരസഭ ചെയർമാൻ വി.ആർ.പ്രവീ ജും പാണ്ടിക്കടവിൽ എടവക…

20171031_171643

ആനിരാജയ്ക്ക് എതിരെ അതിക്രമം പ്രതിഷേധം ശക്തം

മാനന്തവാടി: പടിഞ്ഞാറൻ ഡൽഹിയിലെ കാത്പുട്ലികോളനിയിൽ പോലിസും ഗുണ്ടകളും നടത്തിയ അതിക്രമത്തിൽ സി.പി.ഐ ദേശിയ എക്സിക്യൂട്ടിവ് അംഗം ആനിരാജ,മഹിളാ ഫെഡറേഷൻ ഡൽഹി സംസ്ഥാന സെക്രട്ടറി ഫിലോമിന ജോൺ എന്നിവരടക്കം നിരവധി പേർക്ക് പരിക്ക് പറ്റിയിരുന്നു. കുറ്റക്കാർക്ക് എതിരെ നടപടിയെടുക്കണമെന്നും അക്രമത്തിൽ പ്രതിഷേധിച്ച് സി.പി.ഐ.മാനന്തവാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. 4800ലധികം കുടുംബങ്ങൾ…

തേയിലത്തോട്ടത്തിൽ തൊഴിലാളികൾക്ക് ദേഹാസ്വാസ്ഥ്യം.: തളിച്ചത് മാരക കീടനാശിനിയല്ലന്ന് റിപ്പോർട്ട്

പൊഴുതന എച്ച്. എം.എൽ തേയിലത്തോട്ടത്തിൽ ജോലിക്കിടെ  തൊഴിലാളികൾക്ക് ദേഹാസ്വാസ്ഥ്യം.  കൽപ്പറ്റ:  . വയനാട് ജില്ലയിലെ പൊഴുതനയിൽ ഹാരിസൺ മലയാളം പ്ലാന്റേഷന്റെ ഉടമസ്ഥതയിലുള്ള തേയില തോട്ടത്തിൽ ജോലിക്കെത്തിയ തൊഴിലാളികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത് പരിഭ്രാന്തി പരത്തി.  രാവിലെ തേയില നുള്ളാൻ എത്തിയതായിരുന്നു തൊഴിലാളികൾ. ജോലി തുടങ്ങി ഉടൻ ഛർദിയും തലചുറ്റലും  ശരീരക്ഷീണവും അനുഭവപ്പെട്ടു. തോട്ടത്തിൽ  വ്യാപകമായി കീടനാശിനി തളിച്ചിരുന്നു…

വയനാട്ടിൽ പൂമ്പാറ്റകളുടെ ദേശാടന കാലം

കല്‍പ്പറ്റ :  വയനാടിന്റെ ജൈവ വൈവിധ്യത്തിന്റെ നല്ല സൂചകമായി പൂമ്പാറ്റകളുടെ ദേശാടനകാലം തുടങ്ങി.പൂമ്പാറ്റ പ്രേമികളുടെ മനസ് കുളിര്‍പ്പിച്ച് ആയിരകണക്കിന് ശലഭങ്ങള്‍ ഇത്തവണ വയനാട്ടിലെത്തി. മുന്‍വര്‍ഷം ദേശാടനമുണ്ടായില്ല എന്നത് വയനാട്ടുകാരെ സംബന്ധിച്ച് ആശങ്കാജനകമായിരുന്നു. കാലാവസ്ഥാ വ്യതിയാനം പൂമ്പാറ്റകളെയും വയനാട്ടില്‍നിന്ന് അകറ്റിയിരുന്നു. ചെറിയ കൂട്ടങ്ങളായെത്തി വലിയ കൂട്ടങ്ങളായിമാറുന്ന ശലഭങ്ങള്‍ പശ്ചിമഘട്ട മേഖലകള്‍ക്ക് പുതിയ വര്‍ണ്ണം തന്നെ സമ്മാനിച്ചതായി പക്ഷി…

IMG-20171031-WA0007-1

ക്ഷീരോല്‍പാദക സഹകരണ സംഘ൦ ഓഫീസ് ഉദ്ഘാടനം എ,൦ എല്‍ എ നിര്‍വഹിച്ചു

കാട്ടികുളം: അപ്പപ്പാറ ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്‍റെ ഓഫീസ്  ഉദ്ഘാടനം ഒ ആര്‍ കേളു എ,൦ എല്‍ എ നിര്‍വഹിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വി ബാലകൃഷ്ണന്‍ അധ്യക്ഷനായി. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോഷി ജോസഫ്  മുഖ്യപ്രഭാഷണം നടത്തി.  ക്ഷീരോല്‍പാദക സഹകരണ സംഘ൦  സെക്രട്ടറി ഇ ജി സുബ്രഹ്മണ്യന്‍ റിപ്പോര്‍ട്ട് അവതരണം നടത്തി.…

muttil

വിവേകാനന്ദ മെഡിക്കല്‍ മിഷന് പുതിയ കെട്ടിടം

കല്‍പ്പറ്റ: കൊച്ചിന്‍ ഷിപ്പ്യാഡ് ലിമിറ്റഡിന്റെ ധനസഹായത്തോടെ മുട്ടില്‍ വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ആശുപത്രിക്ക് നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം കേന്ദ്ര ഫിനാന്‍സ് ആന്റ് ഷിപ്പിംഗ് വകുപ്പ് മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ നവംബര്‍ നാലിന് രണ്ട് മണിക്ക് നിര്‍വഹിക്കും. ആശുപത്രി മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ പരിശോധനാ വിഭാഗം സി.കെ.ശശീന്ദ്രന്‍ എംഎല്‍എയും കോംട്രസ്റ്റ് കണ്ണാശുപത്രിയുടെ പരിശോധനാ വിഭാഗം ജില്ലാ കളക്ടര്‍…

വയനാടിന് സര്‍ക്കാരിന്റെ പിറന്നാള്‍ സമ്മാനം വികസനമുരടിപ്പ്: പി.പി.എ കരീം

കല്‍പ്പറ്റ:  നഞ്ചന്‍കോഡ് വയനാട് നിലമ്പൂര്‍ റെയില്‍വേ പദ്ധതി അട്ടിമറിച്ചും രാത്രിയാത്രാ വിലക്ക് പരിഹരിക്കാതെയും തകര്‍ന്ന ചുരം റോഡുകള്‍ അറ്റകുറ്റപ്പണി നടത്താതെയും വയനാടന്‍ ജനതയെ തുറന്ന ജയിലടച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് മുസ്്‌ലിം ലീഗ് ജി്ല്ലാ പ്രസിഡന്റ് പി.പി.എ കരീം കുറ്റപ്പെടുത്തി. വികസമുരടിപ്പും സ്വപ്‌ന പദ്ധതികളില്‍ നിന്നുള്ള പിന്മാറ്റവുമാണ് 38ാം പിറന്നാള്‍ ആഘോഷിക്കുന്ന വയനാടിന് ഇഠതു സര്‍ക്കാര്‍ നല്‍കുന്ന…

കല്ലോടിയില്‍ കൃതജ്ഞതാ പ്രാര്‍ത്ഥനയുമായി ജപമാല റാലി

കല്ലോടി: കല്ലോടി സെന്‍റ് ജോര്‍ജ് ദേവാലയത്തിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷവും ഇടവകയുടെ വിവിധ ഭാഗങ്ങളിലുള്ള 28 വാര്‍ഡുകളില്‍ നിന്നും കത്തിച്ച മെഴുകു തിരിയും ജപമാലയുമേന്തി നൂറു കണക്കിന് ഭക്ത ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് കല്ലോടി ദേവാലയത്തിലേക്ക് നടത്തിയ ജപമാല റാലി അങ്ങേയറ്റം ഭക്തി നിര്‍ഭരവും നിറഞ്ഞ നന്ദിയും തുളുമ്പി നില്‍ക്കുന്ന സ്നേഹ സാഗരമായി മാറി ഒരു മാസം…