മാനന്തവാടി സ്വദേശിയായ യുവാവ് മൈസൂരിൽ മുങ്ങി മരിച്ചു

മാനന്തവാടി സ്വദേശിയായ യുവാവ്  വിനോദ യാത്രക്കിടെ മൈസൂരിൽ മുങ്ങി മരിച്ചു മാനന്തവാടി – യുവാവ് വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു കണിയാരം സ്ക്കൂൾ റോഡ് ആയിഷ മൻസിൽ അബ്ദു റസാഖ് – ഫൗസിയ ദമ്പതികളുടെ മകൻ മുഹമ്മദ് സഹൽ (20) ആണ് മരിച്ചത്. മംഗലാപുരം ശ്രീനിവാസ് കോളേജിലെ രണ്ടാം വർഷ ബി.ഫാം വിദ്യാർത്ഥിയായ സഹൽ സുഹൃത്തുക്കളോടൊപ്പം മൈസൂരിൽ…

ചൈത്ര തെരേസ ജോണിന് സ്ഥലംമാറ്റം: ഇനി തലശ്ശേരിയിൽ എ.എസ്.പി.

കൽപറ്റ: ഇതുവരെ ഐ.പി.എസ്. പ്രൊണേഷണർമാരിൽ ബെസ്റ്റ് ഓൾ റൗണ്ടർ പുരസ്കാരം നേടിയ കൽപ്പറ്റ എ.എസ്.പി. ചൈത്ര തെരേസ ജോണിന് സ്ഥലം മാറ്റം. തലശ്ശേരിയിൽ പ്രിൻസ് അബ്രാഹിമിന് പകരം എ. എസ്.പി. ആയി നിയമിച്ചുകൊണ്ട് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.

ഉഴവൂർ വിജയന്റെ പേരിൽ സ്മാരക ട്രസ്റ്റിന് രൂപം നൽകി

കൽപ്പറ്റ:അന്തരിച്ച എൻസിപി സംസ്ഥാന അദ്ധ്യക്ഷനായ ഉഴവൂർ വിജയന്റെ പേരിൽ സ്മാരക ട്രസ്റ്റിന് രൂപം നൽകിയതായി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു . ഉഴവൂർ വിജയന്റെ ഓർമക്കായി പ്രസംഗ പരിശീലനം, വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ നടത്തും.  ഉഴവൂർ വിജയനെ പോലെ വെത്യസ്തമായ രീതിയിൽ പ്രഭാഷണം നടത്തുന്ന പ്രസംഗകരുടെ കൂട്ടായ്മയ്ക്ക് രൂപം നൽകുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.

വനിതാ ലീഗ് കൽപ്പറ്റ മണ്ഡലം സമ്മേളനം നടത്തി.

വനിതാ ലീഗ് കൽപ്പറ്റ മണ്ഡലം സമ്മേളനം കൽപ്പറ്റ സമസ്ത ഓഡിറ്റോറിയത്തിൽ നടന്നു .മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട്  പി പി എ കരീം ഉദ്ഘാടനം ചെയ്തു ..മുത്ത്വലാഖ് വിഷയത്തിൽ കേന്ദ്ര സർക്കാറിന് വർഗ്ഗീയ അജണ്ടയുണ്ടെന്ന് അദ്ദേഹം പറഞ്ഞു .വനിതാ ലീഗ് മണ്ഡലം പ്രസിഡണ്ട് റംല മൊയ്തീൻ കുട്ടി അദ്ധ്യക്ഷയായിരുന്നു .ഏ ദേവകി .റുഖ്യ ടീച്ചർ .റസാഖ്…

ചുവപ്പ്ജിഹാദി ഭീകരരെ വളർത്തുന്നത് ഇടത് വലത് മുന്നണികൾ – പി. കെ.കൃഷ്ണദാസ്

ചുവപ്പ്ജിഹാദി ഭീകരരെ വളർത്തുന്നത് ഇടത് വലത് മുന്നണികൾ  – പി. കെ.കൃഷ്ണദാസ് തലപ്പുഴ: ചുവപ്പ് ജിഹാദി ഭീകരവാദികളെ തേനും പാലും കൊടുത്ത് വളർത്തുന്നത് സംസ്ഥാനത്തെ ഇടത്-വലത് മുന്നണികളാണെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്  ആരോപിച്ചു. ബി.ജെ.പി തവിഞ്ഞാൽ പഞ്ചായത്ത് കമ്മറ്റി നടത്തിയ പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ദേശവിരുദ്ധ ശക്തികൾക്ക് എല്ലാവിധ സൗകര്യങ്ങളും…

നിരോധിച്ച നോട്ടുകളുമായി മൂന്നംഗ സംഘം പിടിയില്‍:44,42,000 രൂപയുടെ അസാധു നോട്ടുകളാണ് പിടികൂടിയത്

അരക്കോടിയുടെ നിരോധിച്ച നോട്ടുകളുമായി മൂന്നംഗ സംഘം പിടിയില്‍ കല്‍പ്പറ്റ: അരക്കോടിയുടെ നിരോധിച്ച നോട്ടുകളുമായി മൂന്നംഗ സംഘം പിടിയില്‍. പോലിസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍  ബത്തേരി കോട്ടകുന്നില്‍ നടന്ന വാഹന പരിശോധനയിലാണ്  ഇവെര പിടികൂടിയത്. 44,42,000  രൂപയുടെ അസാധു നോട്ടുകളാണ് പിടികൂടിയത്.ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. കോഴിക്കോട്  കുന്നമംഗലം സ്വദേശികളായ പൂളക്കാമണ്ണില്‍ പി.എന്‍.മുഹമ്മദ് (31), അച്ചന്‍ കണ്ടിയില്‍…

അമ്പലവയലില്‍ അന്താരാഷ്ട്ര പുഷ്‌പോത്സവത്തിനു നാളെ തുടക്കം

കല്‍പ്പറ്റ:  അമ്പലവയല്‍ മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍  അഞ്ചാമത്   അന്താരാഷ്ട്ര പുഷ്പ-ഫല പ്രദര്‍ശന മേള(പൂപ്പൊലി) നാളെ മുതല്‍  18 വരെ നടത്തുമെന്ന്  ഗവേഷണ കേന്ദ്രം മേധാവി ഡോ.പി. രാജേന്ദ്രന്‍, പ്രോഗ്രാം ക്മ്മിറ്റി കണ്‍വീനര്‍  ഡോ.സഫിയ,  പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ എ.അബ്ദുറഹ്മാന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാളെ രാവിലെ 10നു അമ്പലവയല്‍ ടൗണില്‍ ആരംഭിക്കുന്ന ഘോഷയാത്ര ഗവേഷണ…

കൽപ്പറ്റയിൽ നിന്ന് എ.ടി.എം. കാർഡ് കളഞ്ഞുകിട്ടി.

കൽപ്പറ്റ: കൽപ്പറ്റ ഫ്രാൻസീസ് ആലുക്കാസ് ജ്വല്ലറിക്ക് സമീപമുള്ള എ.ടി.എം. കൗണ്ടറിനടുത്ത് നിന്ന് എ.ടി.എം. കാർഡ് കളഞ്ഞുകിട്ടി. ഫോൺ 9656347995

സാധാരണക്കാരെ കുത്തിപിഴിയുന്ന മന്ത്രിമാരാണ് കേരളം ഭരിക്കുന്നതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗവും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ശോഭാ സുരേന്ദ്രന്‍.

കാവുമന്ദം: സാധാരണക്കാരെ കുത്തിപിഴിയുന്ന മന്ത്രിമാരാണ് കേരളം ഭരിക്കുന്നതെന്ന്  ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗവും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ശോഭാ സുരേന്ദ്രന്‍. കല്‍പ്പറ്റ നിയോജക മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി കാവുമന്ദത്ത് നടന്ന പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍.    പാവപ്പെട്ടവന്റെ പണം തട്ടിയെടുക്കുന്ന മന്ത്രിമാരാണ് കേരളത്തിലേത്. ഗുജറാത്തില്‍ ബിജെപി മുഖ്യമന്ത്രി ഉണ്ടാകില്ല എന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍.…

വെണ്ണിയോട് കോണ്‍ഗ്രസ് ഭവന്‍ ഉദ്ഘാടനം മൂന്നിന്

കോട്ടത്തറ: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വെണ്ണിയോട് അങ്ങാടിയില്‍ നിര്‍മിച്ച കോണ്‍ഗ്രസ് ഭവന്‍ മൂന്നിനു ഉച്ചയ്ക്ക് 12നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. പാര്‍ട്ടി രാഷ്ട്രീയകാര്യ സമിതിയംഗം ഷാനിമോള്‍ ഉസ്മാന്‍ മുഖ്യപ്രഭാഷണം നടത്തും. മണ്ഡലത്തിലെ മുന്‍കാല നേതാക്കളെ ഡിസിസി പ്രസിഡന്‍് ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ ആദരിക്കും.