20171130_120339

കൃഷി വകുപ്പിന്റെ ഇരുചക്രവാഹനം താൽക്കലിക ജീവനക്കാരിയുടെ വീട്ടിൽ സുക്ഷിച്ചു. അഖിലേന്ത്യാ കിസാൻസഭ ധർണ്ണ നടത്തി

മാനന്തവാടി:.തവിഞ്ഞാൽ കൃഷിഭവന് അനുവദിച്ച ഇരുചക്രവാഹനം മാനന്തവാടി കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഓഫിസിലെ തൽക്കാലിക ജീവനാക്കരിയുടെ വീട്ടിൽ സുക്ഷിച്ചതിൽ പ്രതിഷേധിച്ച് അഖിലേന്ത്യാ കിസാൻസഭ മാനന്തവാടി താലുക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പാണ്ടിക്കടവിലെ വീടിന് മുമ്പിൽ ധർണ്ണ സമരം സംഘടിപ്പിച്ചു. സമരത്തെ തുടർന്ന് സ്ഥലത്ത് എത്തിയ മാനന്തവാടി കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഇൻചാർജ്  വാഹനം മാനന്തവാടി പോലിസിന്റെ സാന്നിദ്ധ്യത്തിൽ…

pushparchana-nov-30-2017

കേരളം;മലയാളികളുടെ മാതൃഭൂമി എന്ന ഇഎംഎസിന്റെ പുസ്തകം പിന്‍വലിക്കണം: വീരപഴശ്ശി സ്മരാക സമിതി

മാനന്തവാടി: പഴശ്ശി സമരചരിത്രത്തെ അവഹേളിക്കുന്ന തരത്തില്‍ അബദ്ധജഡിലമായ ചരിത്രം രേഖപ്പെടുത്തിയ 'കേരളം; മലയാളികളുടെ മാതൃഭൂമി' എന്ന ഇ.എം.എസിന്റെ പുസ്തകം പിന്‍വലിക്കണമെന്ന് വീരപഴശ്ശി സ്മാരക സമിതി. പുസ്തകം പിന്‍വലിക്കാന്‍ പ്രസാധകരോട് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കണമെന്നും സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 213 മത് പഴശിരാജ വീരാഹുതി ദിനത്തില്‍ മാനന്തവാടി പഴശ്ശികുടീരത്തില്‍ നടത്തിയ അനുസ്മരണ യോഗത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. പുസ്തകത്തില്‍ പഴശ്ശിരാജാവിനെ…

02-11

കല്‍പ്പറ്റ ഗവ:ആശുപത്രിയിലേക്ക് ഇരിപ്പിടങ്ങള്‍ സംഭാവന നല്‍കി

കല്‍പ്പറ്റ:കല്‍പ്പറ്റ വ്യാപാരി വ്യവസായി സഹകരണ സംഘവും,വ്യാപാരി വ്യവസായി ഏകോപന സമിതി കല്‍പ്പറ്റ യൂണിറ്റും സംയുക്തമായി കല്‍പ്പറ്റ ഗവ:ആശുപത്രിയിലേക്ക് ഇരിപ്പിടങ്ങള്‍ സംഭാവന നല്‍കി.മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ഉമൈബ മൊയ്തീന്‍കുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി.പി.ആലി അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് അശ്വതി മാധവന്‍ സ്വാഗതം പറഞ്ഞു.ഇരിപ്പിടങ്ങളുടെ സമര്‍പ്പണചടങ്ങ് വയനാട് ജില്ലാസഹകരണസംഘം ജോയിന്റ് റജിസ്ട്രാര്‍ മുഹമ്മദ് നൗഷാദ് നിര്‍വഹിച്ചു.ഡോ.സച്ചിന്‍,ഡോ.ഫൈസല്‍ കേരള…

03-7

കുടുംബശ്രീ അംഗങ്ങള്‍ക്കായുള്ള ജില്ലാതല മെഗാവായ്പാമേള സംഘടിപ്പിച്ചു

പനമരം:കുടുംബശ്രീ അംഗങ്ങള്‍ക്കായുള്ള ജില്ലാതല മെഗാവായ്പാമേള പനമരം ഗ്രാമപഞ്ചായത്ത് ഹാളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനസാജന്‍ ഉദ്ഘാടനം ചെയ്തു.വയനാട് ജില്ലയിലെ നാലു ബ്ലോക്കുകളില്‍ നിന്നും സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നാല് ജെ.എല്‍.ജി ഗ്രൂപ്പുകളേയും ജില്ലാതലത്തില്‍ നല്ല പ്രകടനം കാഴ്ചവെച്ച നാല് സി.ഡി.എസിനേയും ഈ വേദിയില്‍ കനറാബാങ്ക് തിരുവനന്തപുരം സര്‍ക്കിള്‍ മേധാവി ജി.കെ.മായ ആദരിച്ചു.15 ശാഖകളില്‍ നിന്നുള്ള 425-ഓളം ഗ്രൂപ്പുകളുടെ…

IMG-20171130-WA0023

മുളയിൽ നിർമ്മിച്ച സൈക്കിളുമായി ടോണിയും നിഖിലും മുളയത്സവത്തിലേക്ക്

മുളയിൽ നിർമ്മിച്ച  സൈക്കിളുമായി നിഖിലും ടോണിയും മുളയത്സവത്തിലേക്ക്   സി.വി.ഷിബു. കൽപ്പറ്റ: മുളയിൽ തീർത്ത പരിസ്ഥിതി സൗഹാർദ സൈക്കിളുമായി കൊച്ചിയിൽ നടക്കുന്ന മുളയുത്സവത്തിലേക്ക്  പോകാനുള്ള തയ്യാറെടുപ്പിലാണ് യുവ സ്റ്റാർട്ടപ്പ് സംരംഭകരായ നിഖിലും ടോണിയും. വയനാട് തൃക്കൈപ്പറ്റ കേന്ദ്രീകരിച്ച്  പ്രവർത്തിക്കുന്ന  ഉറവ്  നാടൻ ശാസ്ത്ര സാങ്കേതിക  പഠന കേന്ദ്രത്തിൽ പ0നത്തിനു്  2016 ൽ നിഖിൽ  മുളയുടെ വിസ്മയലോകം…

IMG-20171130-WA0021

വയനാട് ജില്ലാ കേരളോത്സവം ഇന്ന് കൊടിയിറങ്ങും

ബത്തേരി-വയനാട് ജില്ലാ പഞ്ചായത്തും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്കമായി സർവ്വജന ഹയർ സെക്കണ്ടറി സ്ക്കൂൾ, ബത്തേരി ടൗൺ ഹാൾ എന്നിവിട ങ്ങളിൽ വെച്ച്  നടത്തുന്ന കേരളോത്സവം ഇന്ന് സമാപിക്കും. കലാകായിക രംഗങ്ങളിൽ ഗ്രാമീണ മേഖലയിലെ യുവപ്രതിഭകളെകണ്ടത്തി പോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്നു. ജില്ലാ കേരളോത്സവം നിറശോഭയോടെയുളള കലാപരിപാടി കൾ ജനഹൃദയങ്ങളെ വിസ്മയിപ്പിച്ചു.ഭരതനാട്യം, നടോടിനൃത്തം,മോഹിനിയാട്ടം,…

പടിഞ്ഞാറത്തറ-പൂഴിത്തോട് ചുരം ബദല്‍ റോഡ്-ജനാധിപത്യ കേരളാ കോഗ്രസ്സ് ഡിസംബര്‍ 4 ന് സമരം തുടങ്ങുന്നു

മാനന്തവാടി:ദിനംപ്രതി എന്നോണം ജില്ലയിലെ ചുരത്തില്‍ അനുഭവപ്പെടുന്ന മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന ഗുരുതരമായ യാത്രാ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുന്ന, 23 വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രഥമ പരിഗണന നല്‍കി 10 കോടി രൂപ മുടക്കി 70% നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ചില സാങ്കേതിക കാരണങ്ങളാല്‍ നിലച്ചു പോയ പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍ റോഡ് നിര്‍മ്മാണം, പുനരാരംഭിക്കുന്നതിന് ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുന്നതില്‍ സംസ്ഥാന ഗവമെന്റും…

IMG_20171130_114851

കുരുമുളകിന് ഡിജിറ്റൽ മാർക്കറ്റ്: കർഷകർക്ക് അവസരമൊരുക്കി നബാർഡ്.

കൽപ്പറ്റ:  കുരുമുളകിന് നല്ല വിലയും വിപണിയും ഒരുക്കുന്നതിന് കർഷകരെ സഹായിക്കാൻ നബാർഡ് ശ്രമം തുടങ്ങി. ഇതിന്റെ ആദ്യപടിയായി  കർഷകനും വിപണിയും എന്ന വിഷയത്തിൽ എൻ.സി.സി.എക്സുമായി ചേർന്ന് കൽപ്പറ്റയിൽ ശില്പശാല നടത്തി. വ്യാപാരം ഇലക്ട്രോണിക് ആയതിനാൽ കർഷകർക്ക്  പരിശീലനം ആവശ്യമാണ്.  നബാർഡിന് കീഴിൽ രൂപീകരിച്ച 13 ഉല്പാദക കമ്പനികൾ വഴിയായിരിക്കും ആദ്യഘട്ടത്തിൽ രജിസ്ട്രേഷനും വിപണനവും .മൊത്ത കച്ചവടത്തിൽ…

കുട്ടികള്‍ക്ക് അഭയകേന്ദ്രമായി ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ‘1517’

കല്‍പ്പറ്റ:കുട്ടികളുടെ അഭയകേന്ദ്രമായി പ്രവര്‍ത്തിക്കാന്‍ 1517 എ ഹെല്‍പ്പ് ലൈന്‍ നമ്പറുമായി ജില്ലാ ശിശുക്ഷേമ സമിതി. സമൂഹത്തില്‍ അവശത അനുഭവിക്കുന്നതും വിവിധതരം പീഡനങ്ങള്‍ക്ക് വിധേയമാകുന്ന കുട്ടികള്‍ക്ക് അത്താണിയാവുക എന്ന ലക്ഷ്യത്തോടെ ജില്ലാ ശിശുക്ഷേമ സമിതിയാണ് തണല്‍ എന്ന പേരില്‍ പദ്ധതി നടപ്പാക്കിയത്. മാനസിക ശാരീരിക ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന കുട്ടികളുടെ പ്രശ്‌നങ്ങള്‍ ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്ക് വിളിച്ചറിയിക്കാം.…