April 26, 2024

പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വിവിധ തലത്തിലുള്ള ഓഫീസുകളില്‍ ഫയല്‍ ഓഡിറ്റ്

0
 
പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വിവിധ തലത്തിലുള്ള ഓഫീസുകളില്‍ ഫയല്‍ തീര്‍പ്പാക്കുന്നതിലുള്ള കാലതാമസം പരിഹരിക്കുന്നതിനും യഥാവിധി ഫയല്‍ തീര്‍പ്പു കല്‍പ്പിക്കല്‍ കാര്യക്ഷമമാക്കുന്നതിനുമായി ഫയല്‍ ഓഡിറ്റ് പരിപാടി ആവിഷ്‌കരിച്ചു.  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ്, വിദ്യാഭ്യാസ ഉപയറക്ടര്‍ ഓഫീസ്, പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് എന്നീ നാല് തലങ്ങളായിട്ടാണ് പരിപാടി നടത്തുന്നത്. 
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വിവിധ തലത്തിലുള്ള ഓഫീസുകളില്‍ ഫയല്‍ തീര്‍പ്പാക്കുന്നതിലുള്ള കാലതാമസം പരിഹരിക്കുന്നതിനും യഥാവിധി ഫയല്‍ തീര്‍പ്പു കല്‍പ്പിക്കല്‍ കാര്യക്ഷമമാക്കുന്നതിനും 2018-19 വര്‍ഷത്തില്‍ ഫയല്‍ ഓഡിറ്റ് എന്ന പേരില്‍ പരിപാടി ആവിഷ്‌കരിച്ചു.
       പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ നാലു തലങ്ങളില്‍ നാല്  ഘട്ടങ്ങളായാണ് ഫയല്‍ ഓഡിറ്റ് നടത്തുന്നത്. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്,  ജില്ലാ വിദ്യാഭ്യാസ ഓഫീസ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസ്, പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് എന്നീ നാല് തലങ്ങളായിട്ടാണ് പരിപാടി നടത്തുന്നത്. ക്യു1- 2018 ജൂലൈയിലും, ക്യു2- 2018 ഒക്‌ടോബറിലും, ക്യു3- 2019 ജനുവരിയിലും ക്യു4- 2019 ഏപ്രിലിലും നടത്തും.
       ഫയല്‍ ഓഡിറ്റ് നടത്തുന്നതിന്റെ  ഭാഗമായി എയ്ഡഡ് അദ്ധ്യാപകരുടെ നിയമനങ്ങള്‍ തസ്തിക നിര്‍ണ്ണയം, അപ്പീല്‍ ഫയലുകള്‍ പുനര്‍വിന്യാസം, ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പെന്‍ഷന്‍ സംബന്ധമായ ഫയലിന്മേലുള്ള നടപടികള്‍ക്ക് സത്വരമായ പരിഹാരമാകും.     ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറേറ്റില്‍ ജൂലൈ 2, രാവിലെ  10ന്് ജില്ലാ  കലക്ടര്‍  എ.ആര്‍. അജയകുമാര്‍ ഫയല്‍ ഓഡിറ്റ് ഉദ്ഘാടനം ചെയ്യും. ജില്ലാ  വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ. പ്രഭാകരന്‍ അദ്ധ്യക്ഷത വഹിക്കും.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *