April 23, 2024

പ്രധാനമന്ത്രി വയനാടിനായി തുറന്ന വാതില്‍ വീണ്ടും അടക്കരുത് – കേരളാ കോണ്‍ഗ്രസ്

0
കല്‍പറ്റ:പിന്നോക്ക ജില്ലാ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ നീതി ആയോഗിന്റെ കീഴില്‍ നടപ്പിലാക്കുന്ന റാപിഡ് ട്രാന്‍സ്ഫര്‍മേഷന്‍ ഓഫ് ആസ്പിറേഷണല്‍ ഡിസ്ട്രിക്ട് പ്രോഗ്രാമില്‍ നിന്നും വയനാടിനെ ഒന്നാം ഘട്ടത്തില്‍ നിന്ന് പുറത്താക്കിയെന്ന് മുന്‍ കേന്ദ്ര മന്ത്രിയും എന്‍.ഡി.എ ദേശീയ സമിതി അംഗവുമായ പി.സി തോമസ് പറഞ്ഞത് ശരിയാണെന്ന് നീതി ആയോഗിന്റെ സി.ഇ.ഒ അമിതാഭ് കാന്ത് ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പദ്ധതിയില്‍ കേരളത്തിനെയും ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് .പി.സി തോമസ് പ്രധാനമന്ത്രിക്ക് കത്ത് കൊടുക്കുകയും നീതി ആയോഗിന്റെ സി.ഇ.ഒ ആയ അമിതാഭ് കാന്തിനെ കണ്ട് നേരിട്ട് ആവശ്യപ്പടുകയും ചെയ്തതിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ പ്രത്യേകം അനുമതി പ്രകാരം വയനാടിനെ ഉള്‍പ്പെടുത്താന്‍ വേണ്ടി ഒരു അവസരം കൂടി കേരളത്തിന് കൊടുക്കുന്നതിന്റെ ഭാഗമായി എത്രയും പെട്ടെന്ന് കേരളം റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും എം ഒ യുവില്‍ ഒപ്പിടണമെന്നും അമിതാഭ് കാന്ത് ആവശ്യപ്പെട്ടു.അതിന്റെ ഭാഗമായി കേന്ദ്ര നോഡല്‍ ഓഫീസറായി നിശ്ചയിച്ച .വി.പി ജോയിയെ വയനാട്ടിലേക്കയക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി വി.പി ജോയ് ഇന്നലെ വയനാട് സന്ദര്‍ശിച്ചു. എന്നാല്‍ ഇപ്പോള്‍ തന്നെ പദ്ധതിയില്‍ നിന്നും പുറത്ത് പോയി ആറ് മാസം നഷ്ടപ്പെടുത്തിയത് മൂലം പദ്ധതി റാങ്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നതാണ് സത്യം.
വയനാടിന്റെ ചിരകാല സ്വപ്നമായ നഞ്ചന്‍കോട് റെയില്‍വേ,പൂഴിത്തോട് ചുരം ബദല്‍ റോഡ,് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്,വന്യമൃഗ ശല്ല്യം,കാര്‍ഷിക പ്രശ്നം എന്നിങ്ങനെ വയനാടിന്റെ സമഗ്ര വികസനത്തിന് ഉതകുന്ന രീതിയില്‍ ഒരു ദൈവനിശ്ചയം പോലെ വയനാടിന് കിട്ടിയ ഈ പദ്ധതി സംസ്ഥാന ഗവണ്‍മെന്റിന്റെ അലംഭാവം മൂലം നഷ്ടപ്പെടുന്നു എന്നത് വയനാട്ടിലെ ജനതയോട് കാണിക്കുന്ന കൊടും ക്രൂരതയാണെന്നും പാര്‍ലിമെന്റില്‍ വയനാടിനെ പ്രതിനിധീകരിക്കുന്ന എംപി .എം.എ ഷാനവാസ് ഈ പദ്ധതിയെ കുറിച്ച് അറിയുകയോ, അല്ല അറിഞ്ഞിട്ട് അവഗണിക്കുകയാണെങ്കില്‍ അത് ഏത് താല്‍പര്യത്തിന്റെ പേരില്‍ ആണെന്ന് ജനങ്ങളോട് പറയാന്‍ അദ്ദേഹത്തിന് ബാധ്യതയുണ്ട്.
എംപി വികസനത്തിന്റെ പേരില്‍ പൂര്‍ണ്ണ പരാജയമാണെന്നതാണ് സത്യം, അഞ്ച് വര്‍ഷം മാത്രം കാലാവധിയുള്ള കേന്ദ്ര പദ്ധതിയുടെ നടത്തിപ്പില്‍ വയനാട് ആറ് മാസം പിന്നില്‍ ആണ്.ഇനിയും ഒരു ദിവസം പോലും കളയാതെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും എം ഒ യുവില്‍ ഒപ്പിടുകയും ചെയ്യണമെന്നും .പി.സി തോമസ് ഈ പദ്ധതിക്ക് വേണ്ടി അഹോരാത്രം പ്രയത്‌നിക്കുന്ന പി.സി തോമസ് അഭിപ്രായപ്പെട്ടു. ഇനിയും ഈ പദ്ധതിയോട് മുഖം തിരിക്കാനുളള നടപടിയുമായി മുന്നോട്ട് പോവുകയാണെങ്കില്‍ കക്ഷി രാഷ്ട്രീയത്തിനതീതമായി പൊതുജനങ്ങളെ അണിനിര്‍ത്തി പ്രക്ഷോഭത്തിലേക്കിറങ്ങുമെന്നും കേരളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പറഞ്ഞു.
കമ്മിറ്റിയില്‍ ആന്റോ അഗസ്റ്റിന്‍ വാഴവറ്റ അധ്യക്ഷത വഹിച്ചു.കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് .അനില്‍ കരണി ജില്ലാ ജനറല്‍ സെക്രട്ടറി.വര്‍ക്കി ജില്ലാ സെക്രട്ടറിമാരായ  ബാബു പ്ലാക്കണ്ടി, ലാലാജി ശര്‍മ്മ,.ഐ.എന്‍ ജനാര്‍ദനന്‍,.ജോസഫ് കോടിക്കുളം,.ജെയ്സണ്‍ വാഴവറ്റ എന്നിവര്‍ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *