പ്രളയ ബാധിതര്‍ക്ക് കൈത്താങ്ങായി കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍
പ്രളയ ബാധിതര്‍ക്ക് കൈത്താങ്ങായി കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍.സംസ്ഥാന കമ്മറ്റിയുടെ തീരുമാന പ്രകാരം ജില്ലയിലെ മുഴുവന്‍ ഹോട്ടലുകളിലെയും ഒരു ദിവസത്തെ വരുമാനവും തൊഴിലാളികളുടെ വേതനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുവാന്‍ ജില്ലാ കമ്മറ്റി തീരുമാനിച്ചു. ഈ മാസം 20-ാം തീയതി വരെ വ്യത്യസ്ത ദിവസങ്ങളിലായി ജില്ലയിലെ മുഴുവന്‍ ഹോട്ടലുകളിലും നടപ്പാക്കുന്നതായിരിക്കും. ജില്ലാ പ്രസിഡണ്ട് പ്രാണിയത്ത് അബ്ദുള്‍ റഹിമാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംസ്ഥാന സെക്രട്ടറി പി.ആര്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ശ്രീ. അബ്ദുള്‍ ഗഫൂര്‍ മുഖ്യ പ്രഭാഷണം നടത്തി. സാജന്‍ ഊട്ടുപുര, വാവ കമ്പളക്കാട്, ബിജു മാനന്തവാടി, ലോകനാഥന്‍ മാനന്തവാടി അമര്‍ അബ്ദുള്ള കല്‍പ്പറ്റ, ഉമ്മര്‍ പാരഡൈസ് എന്നിവര്‍ പ്രസംഗിച്ചു





Leave a Reply