April 29, 2026

“കാർട്ടൂൺ മാൻ ഓഫ് കേരള” ഇബ്രാഹിം ബാദുഷ വയനാട്ടിൽ

0
rsz_img_20180915_115414_1
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : കേരളാ കാർട്ടൂൺ അക്കാദമി വൈസ് ചെയർമാനും, കാർട്ടൂൺ മാൻ ഓഫ് കേരള എന്നറിയപ്പെടുന്ന ഇബ്രാഹിം ബാദുഷ വയനാട്ടിലെത്തി. കൽപ്പറ്റഎസ് കെ എം ജെ  ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന കാർട്ടൂൺ ക്യാംപിലാണ് അദ്ദേഹം പങ്കെടുത്തത്.വയനാട്ടിൽ തന്റെ കീഴിൽ ആദ്യമായാണ്  കാർട്ടൂൺ ക്യാംപ് നടക്കുന്നതെന്നും, പ്രതീക്ഷിച്ചതിലും കൂടുതൽ കലാകാരന്മാരായ കുട്ടികൾ വയനാട്ടിലുണ്ടെന്നും, വരും നാളുകളിൽ വിപുലമായ ചിത്രകലാ ക്യാംപ് വയനാട്ടിൽ നടത്താൻ ഉദ്ദേഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.കൂടാതെ സ്കൂളിലെ അധ്യാപകരുടെയും സ്റ്റാഫുകളുടെയും സഹകരണം വളരെ നല്ല രീതിയിലായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.സ്കൂൾ ഹെഡ് മാസ്റ്റർ അനിൽ കുമാറിന്റെ ക്ഷണം സ്വീകരിച്ചാണ് ഇബ്രാഹിം ബാദുഷ ക്യാംപിൽ പങ്കെടുത്തത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *