May 9, 2026

തൃശ്ശിലേരിയുടെ മത സൗഹാർദ്ദം രാജ്യത്തിന് മാതൃക; സഖറിയാസ് മോർ പോളികാർപ്പോസ്: തൃശ്ശിലേരി പള്ളി ഇനി മലബാറിന്റെ കോതമംഗലം

0
mty-thrishilary-4
By ന്യൂസ് വയനാട് ബ്യൂറോ



മാനന്തവാടി :∙ മതസൗഹാർദ്ദത്തിന്റെ പ്രതീകമായി മാറിയ തൃശ്ശിലേരിയും മോർ
ബസേലിയോസ് യാക്കോബായ  പളളിയും  രാജ്യത്തിന് മാതൃകയാണെന്ന് മലബാർ
ഭദ്രാസനാധിപൻ സഖറിയാസ്  മോർ പോളികാർപ്പോസ് പറഞ്ഞു.  കോതമംഗലം
ചെറിയപള്ളിയിൽ  അന്ത്യ വിശ്രമം കൊള്ളുന്ന  യൽദോ മോർ ബസേലിയോസ് ബാവായുടെ
തിരുശേഷിപ്പ്  തൃശ്ശിലേരി  മോർ ബസേലിയോസ് യാക്കോബായ സുറിയാനി പളളിയിൽ
സ്ഥാപിച്ച ശേഷം അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു മെത്രാപ്പോലീത്ത.
തൃശ്ശിലേരി പള്ളി ഇനി ‘മലബാറിന്റെ കോതമംഗലം’ എന്ന് അറിയപ്പെടണമെന്നും
മെത്രാപ്പോലീത്ത കൽപ്പിച്ചു. തൃശ്ശിലേരി ശിവക്ഷേത്രത്തിൽ നിന്നും
തൃശ്ശിലേരി ജുമാമസ്ജിതിൽ നിന്നുമാണ്  തിരുശേഷിപ്പ് സ്ഥാപന ചടങ്ങിൽ നേർച്ച
സദ്യ ഒരുക്കാനുള്ള ആദ്യ അരിയും തേങ്ങയും നൽകിയത്.
     മലബാർ ഭദ്രാസനാധിപൻ സഖറിയാസ്  മോർ പോളികാർപ്പോസ്, അങ്കമാലി
ഭദ്രാസനത്തിലെ പെരുമ്പാവൂർ മേഖലാധിപൻ മാത്യൂസ് മോർ അപ്രേം, ഡൽഹി
ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ യൗസേബിയോസ് എന്നീ  മെത്രാപ്പോലീത്തമാരുടെ
മുഖ്യ കാർമ്മികത്വത്തിലാണ് തിരുശേഷിപ്പ് സ്ഥാപിച്ചത്.
വികാരി ഫാ. ജോർജ് നെടുന്തള്ളി, കിഴക്കേക്കര ഗീവർഗീസ് കോർ എപ്പിസ്കോപ്പ,
ഫാ. മത്തായിക്കു‍ഞ്ഞ് ചാത്തനാട്ടുകുടി,  ഫാ. മത്തായി അതിരംപുഴ, ഫാ.
പി.സി. പൗലോസ്, ഫാ. ജോഷി വെട്ടിക്കാട്ടിൽ,  ഫാ. ബേസിൽ കരിനിലത്ത്, ഫാ.
എൽദൊ വെങ്കടത്ത്, ഫാ. എൽദൊ കൂരൻതാഴത്ത്, ഫാ. ഷാൻ എെക്കരക്കുഴി, ഫാ. സിനു
ചാക്കോ എന്നിവർ സഹകാർമ്മികരായിരുന്നു.
     മാനന്തവാടി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ഫാ.
മത്തായിക്കു‍ഞ്ഞ് ചാത്തനാട്ടുകുടി,  ഫാ. സിനു ചാക്കോ, ട്രസ്റ്റി ബേബി
മേച്ചേരി, സെക്രട്ടറി ഷാജി മൂത്താശ്ശേരി എന്നിവർ ചേർന്ന് തിരുഷേഷിപ്പ്
സ്വീകരിച്ചു.  തൃശിലേരി ശിവക്ഷേത്ര യോഗം  പ്രസിഡന്റ് സുമിത്രൻ, കൊടികുളം
ബാബു എന്നിവർ തിരുശേഷിപ്പിന് ഹാരാർപ്പണം നടത്തി. തുടർന്ന്  വാഹന
ഘോഷയാത്രയായി  വാദ്യമേളങ്ങളുടെ അകമ്പടിയോടെ അലങ്കരിച്ച രഥത്തിലാണ്
തിരുശേഷിപ്പ് എഴുന്നള്ളിച്ചത്.  ഒണ്ടയങ്ങാടി സെന്റ് മാർട്ടിൻസ്
ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ പളളിക്കവാടത്തിൽ തിരുശേഷിപ്പ് പ്രയാണത്തിന്
സ്വീകരണം നൽകി. വികാരി ഫാ. തോമസ് തൈക്കുന്നംപുറം, നഗരസഭാ സ്ഥിരം സമിതി
അധ്യക്ഷൻ പി.ടി. ബിജു എന്നിവർ പ്രസംഗിച്ചു.

     ഒണ്ടയങ്ങാടിക്കവലയിൽ പരുമലനഗർ മോർ ഗ്രിഗോറിയോസ് ഒാർത്തഡോക്സ്
പളളിയുടെ നേതൃത്വത്തിൽ സ്വീകരണം ഒരുക്കി.  വലിയകുന്നേൽ ചാക്കോ, വി.എം.
വർഗീസ് എന്നിവർ പ്രസംഗിച്ചു.
    പളളിക്കവലയിൽ തൃശിലേരി പൗരാവലി ഒരുക്കിയ സ്വീകരണത്തിൽ നിരവധി
നൂറുകണക്കിനാളുകൾ പങ്കെടുത്തു. തൃശിലേരി സെന്റ് ജോർജ് പളളി വികാരി ഫാ.
പോൾ, ബ്ളോക്ക് പഞ്ചായത്ത് അംഗം ഡാനിയൽ ജോർജ് എന്നിവർ പ്രസംഗിച്ചു.
പളളിക്കവലയിൽ നിന്ന് സർവ്വമത പ്രദക്ഷിണമായി തിരുശേഷിപ്പ്
ദേവാലയത്തിലേക്ക് ആനയിച്ചു.  കോതമംഗലം ബാവായെ ദേവാലയത്തിലേക്ക് വഴി
കാണിച്ച നായർ കുടുംബത്തെ അനുസ്മരിപ്പിച്ച് തിരുശേഷിപ്പ് എഴുന്നളളത്തിന്
തൂക്കുവിളക്കെടുത്തത് ഉദയകുമാർ കണിവരമൂലയാണ്. ട്രസ്റ്റി പി.കെ. സ്കറിയ,
സെക്രട്ടറി പി.കെ. ജോണി, ജനറൽ കൺവീനർ സി.എം. എൽദൊ  എന്നിവർ നേതൃത്വം
നൽകി. സന്ധ്യാപ്രാർഥനക്ക് ശേഷം തിരുശേഷിപ്പ് പ്രത്യേകം  നിർമ്മിച്ച
പേടകത്തിൽ  സ്ഥാപിച്ചു. എന്റെ ബാവാ എന്ന സിഡിയുടെ പ്രകാശനം, വിവിധ
രംഗങ്ങളിൽ മികവ് തെളിയിച്ചവര ആദരിക്കൽ എന്നിവയും നടന്നു.
    നാലിന് അഭിവദ്യ തിരുമേനിമാരുടെ കാർമ്മികത്വത്തിൽ മൂന്നിൻമേൽ കുർബാന,
മധ്യസ്ഥ പ്രാർഥന, പ്രസംഗം, കുട്ടികളെ എഴുത്തിനിരുത്തൽ,
കാക്കവയൽ–പളളിക്കവല  കുരിശടികളിലേക്ക് പ്രദക്ഷിണം, ആശീർവാദം, നേർച്ച
ഭക്ഷണം എന്നിവ നടന്നു. വിവിധ വിഭാഗങ്ങളിലേയി അഞ്ച് ലക്ഷത്തിലേറെ രൂപയുടെ
ജീവകാരുണ്യ സഹായ വിതരണവും നടന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *