May 21, 2026

പാണ്ടിക്കടവ്- കല്ലോടി– കണ്ടത്തുവയല്‍ റോഡിന്റെ ശോച്യാവസ്ഥ: യുഡിഎഫ് പ്രക്ഷോഭത്തിന്

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി ∙  കൊട്ടിഘോഷിച്ച് പ്രവർത്തി ഉദ്ഘാടനം നടത്തിയ പാണ്ടിക്കടവ്-
കല്ലോടി– കണ്ടത്തുവയല്‍ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന്
ആവശ്യപ്പെട്ട് യുഡിഎഫ് പ്രക്ഷോഭത്തിന്. ഉദ്ഘാടന മാമാങ്കം നടന്ന് വർഷം
ഒന്ന് കഴിഞ്ഞിട്ടും നിർമ്മാണം ഇഴഞ്ഞ് നീങ്ങുകയാണ്. രാഷ്ട്രീയ
നേട്ടംമാത്രം ലക്ഷ്യമാക്കി പ്രാഥമിക നടപടികൾ പോലും പൂർത്തീകരിക്കാതെ
ഉദ്ഘാടന മാമാങ്കം നടത്തിയ എംഎൽഎ റോഡ് പൊളിച്ചിട്ടതിനാൽ ഗതാഗതം
തടസപ്പെട്ടിട്ടും നിർദേശം നൽകാത്തത്ഒ്തുകളിയുടെ ഭാഗമാണ്. മടിയിൽ
കനമുളളതിനാലാണ് സിപിഎം കരാറുകാരനെതിരെ ചെറുവിരലനക്കാത്തത്. 3മാസം
കൊണ്ട്പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച റോഡ് ഒരു വർഷമായിട്ടും
പൂർത്തീകരിക്കാത്തതിനാൽ റോഡ് ഉപരോധം അടക്കമുളള സമരം  നടത്തും. തുടർന്നും
റോഡ് നിർമ്മാണം പൂർത്തിയാക്കാത്ത പക്ഷം ജനകീയ ആക്ഷൻ കമ്മിറ്റി
രൂപീകരിച്ച് കരാറുകാരന്റെ വീട്ടുപടിക്കൽ റിലേ നിരാഹാരാ
സമരം  ആരംഭിക്കുമെന്ന് യു.ഡി.എഫ് പാണ്ടിക്കടവ് കമ്മിറ്റി ഭാരവാഹികളായ വിനോദ്
തോട്ടത്തിൽ, ഫൈസൽ കോമ്പി, റസാക്ക് ആയങ്കി, ബഷീർ മുക്കോളി, തോട്ടാൻ
മൊയ്തൂട്ടി എന്നിവർ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *