May 18, 2024

കൊളഗപ്പാറയിൽ കടുവയുടെ ആക്രമണം: ബീനാച്ചി എസ്റ്റേറ്റിന് സമീപം പശുവിനെ കടിച്ചു കൊന്നു

0
ബത്തേരി:  കൊളഗപ്പാറ ചൂരിമലയില്‍ കടുവയുടെ ആക്രമണം. രാവിലെ പതിനൊന്ന് മണിയോടെ      ചൂരിമല വാരിയത്ത് പറമ്പ് ഗോവിന്ദന്റെ മൂന്നു വയസ്സുള്ള പശുവിനെ  കടിച്ചു കൊന്നു. . ബീനാച്ചി എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള സ്ഥലത്ത് മേയാന്‍ കെട്ടിയിരുന്ന പശുവിനെയാണ് കടുവ കൊന്നത്. സംഭവത്തെ തുടര്‍ന്ന് വനംവകുപ്പ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഈ പ്രദേശത്ത് മുമ്പും വളര്‍ത്തു മൃഗങ്ങളെ കടുവ ആക്രമിച്ചു കൊന്നിട്ടുണ്ട്. വയനാട് ജില്ലയുടെ പല ഭാഗങ്ങളിലും വന്യമൃഗശല്യം രൂക്ഷമായിട്ടുണ്ട്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *