May 21, 2026

ജനറൽ ആശുപത്രിയിൽ ആദിവാസി വൃദ്ധക്ക് ചികിത്സ നിഷേധിച്ചു: പിറ്റേ ദിവസം ജില്ലാ ആശുപത്രിയിൽ മരിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പം: കൽപ്പറ്റ ജനറൽ ആശുപത്രിയിൽ   ശനിയാഴ്ച ചികിത്സ നിഷേധിക്കപ്പെട്ട  ആദിവാസി വൃദ്ധ ഞായറാഴ്ച   ജില്ലാ ആശുപത്രിയിൽ  മരിച്ചു .കണിയാമ്പറ്റ പള്ളിയറയിലെ 95 വയസുകാരിയായ കുംഭയാണ് മരിച്ചത് .ഞായറാഴ്ച  പുലർച്ചെ  രണ്ട് മണിയോടെ മാനന്തവാടി ജില്ലാ  ആശുപത്രിയിൽ വച്ചാണ് കുംഭ മരിച്ചത്. നെഞ്ച് വേദനയെ തുടർന്ന് ശനിയാഴ്ച  ഉച്ചയോടെ കൽപ്പറ്റ ജനറൽ ആശുപത്രിയിലെ കാഷ്വാലിറ്റി യിൽ എത്തിച്ചെങ്കിലും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ കുംഭയെ ചികിത്സിക്കാൻ തയ്യാറായിരുന്നില്ലന്നാണ് ആരോപണം ഉയർന്നത്.
 കുംഭയെ നെഞ്ച് വേദനയെ തുടർന്നാണ്  ആദ്യം കൽപ്പറ്റ കൈ നാട്ടിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് .തുടർന്ന് അമൃത ആശുപത്രിയിലെ നഴ്സ് അടക്കമുള്ളവർ വൃദ്ധയെ വീൽ ചെയറിൽ ഇരുത്തി ജനറൽ ആശുപത്രിയിലെ  അത്യാഹിത വിഭാഗ എത്തിച്ചു .
എന്നാൽ ഈ സമയം ഡ്യൂഡിയിലുണ്ടായിരുന്ന ഡോക്ടർ 'വൃദ്ധയെ  ചികിത്സിക്കാൻ തയ്യാറായില്ലന്നാണ് പരാതി .ഗർഭിണിയെ പരിശോധിച്ചു കൊണ്ടിരുന്ന ഡോക്ടർ പരിശോധനകഴിഞ്ഞിട്ടും കുംഭയെ പരിശോധിക്കാൻ തയ്യാറായില്ലന്നാണ് പരാതി   .ചികിത്സ ലഭിക്കാതായതോടെ മുട്ടിൽ വിവേകാനന്ദ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഡോക്ടറുടെ നിർദ്ദേശപ്രകാരം  മാനന്തവാടി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു .ഈ വിവരം ശനിയാഴ്ച തന്നെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
 രാത്രി രണ്ട് മണിയോടെ കുംഭ മരി ക്കുകയായിരുന്നു .ചികിത്സാ നിഷേധത്തിനെതിരെ ബന്ധുക്കൾ  ഡി.എം. ഒ യ്ക്ക് പരാതി നൽകി എന്നാൽ ചികിത്സാ നിഷേധം  ഉണ്ടായിട്ടില്ലന്ന നിലപാടിൽ ആശുപത്രി വൃത്തങ്ങൾ ഉറച്ച് നിൽക്കുകയാണ്. ആരോപണം അടിസ്ഥാന രഹിതമാണ്. കുംഭയെ കൊണ്ട് വരുമ്പോൾ ഡോ: മറ്റൊരു രോഗിയെ പരിശോധിച്ചു കൊണ്ടിരിക്കുകയായിരുന്നു . അഞ്ച് മിനിറ്റ് പോലും കാത്ത് നിൽക്കാതെ രോഗിയെ കൊണ്ട് വന്നവർ മടങ്ങി. മറിച്ചുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് ആശുപത്രി  അധികൃതരുടെ വിശദീകരണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *