യൂത്ത് ലീഗ് യുവജന യാത്ര: രജിസ്ട്രേഷന്‍ ആരംഭിച്ചു
മീനങ്ങാടി: ഡിസംബർ 3ന് വയനാട് ജില്ലയിലെത്തുന്ന മുസ്‌ലിം യൂത്ത് ലീഗ് യുവജന യാത്രയിലെ സ്ഥിരാംഗങ്ങള്‍ക്കുള്ള രജിസ്ട്രേഷന്‍റെ ജില്ലാ തല ഉദ്ഘാടനം അഡ്വ. അംജദ് ഫൈസിയെ ചേര്‍ത്തു കൊണ്ട് ജില്ലാ പ്രസിഡന്‍റ് കെ ഹാരിസ് നിര്‍വ്വഹിച്ചു. വര്‍ഗ്ഗീയ മുക്ത ഭാരതം, അക്രമ രഹിത കേരളം എന്ന പ്രമേയത്തില്‍ സംസ്ഥാന പ്രസിഡന്‍റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യാത്ര നവംബര്‍ 24ന് കാസറഗോഡ് നിന്നും ആരംഭിച്ച് ഡിസമ്പര്‍ 24ന് തിരുവനന്തപുരത്ത് സമാപനം കുറിക്കും. ചെറിയ ജീവിത സാഹചര്യത്തില്‍ വളര്‍ന്ന് ആറാം ക്ലാസില്‍ പഠനം നിര്‍ത്തുകയും തുടര്‍ന്ന് സ്വയം പഠിച്ച് എസ് എസ് എല്‍ സി, പ്ലസ്റ്റു എന്നിവ വിജയിച്ച്, മലപ്പുറം അലീഗഡ് കാമ്പസില്‍ നിന്നും എല്‍ എല്‍ ബി എന്‍ട്രന്‍സ് നേടി കഴിഞ്ഞ മാസം ഹൈക്കോടതിയില്‍ വക്കീലായി എന്‍ട്രോള്‍ ചെയ്ത അംജദ് ഫൈസി പുതു തലമുറക്ക് വലിയ മാതൃകയാണ്. സ്വന്തം രചന പുസ്തകമിറക്കി വില്‍പ്പനയിലൂടെ ലഭിച്ച തുകയും വയനാട് ഓര്‍ഫനേജിന്‍റെയും സഹായത്തോടെയാണ് അംജദ് പഠന ചിലവ് കണ്ടെത്തിയത്. ജില്ലാ ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ്, എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം പി നവാസ്, ജില്ലാ യൂത്ത് ലീഗ് ഭാരവാഹികളായ ഷമീം പാറക്കണ്ടി, പി കെ സലാം, സൈതലവി ഹാജി, ടി എം ഹൈറുദ്ദീന്‍, നിസാം കല്ലൂര്‍, സമദ് കണ്ണിയന്‍, ഹബീബ് മുട്ടില്‍, നജീബ് മുട്ടില്‍, ഷമീര്‍ മീനങ്ങാടി, സി എച്ച് ഫസല്‍, ഒ ടി സലിം, നൗഫല്‍ തുടങ്ങിയവര്‍ സംസാരിച്ചു….





Leave a Reply