May 9, 2026

കൽപ്പറ്റ വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി

0
01-2
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:പ്രകൃതി ക്ഷോഭത്തിൽ ദുരന്തമനുഭവിച്ചവർക്ക് സാമ്പത്തിക ധനസഹായം നൽകാത്തതിലും സർക്കാരിന്റെ ബ്രുവറി,ഡിസ്റ്റിലറികൾക്ക് അനുമതി നൽകിയതിലും കർഷകരെ അവഗണിക്കുന്നതിലും പ്രതിഷേധിച്ചുകൊണ്ട് കൽപ്പറ്റ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കൽപ്പറ്റ വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.സർക്കാരിന്റേയും,ഉദ്യോഗസ്ഥരുടേയും ഇരട്ടത്താപ്പ് നയങ്ങൾ മാറ്റി അർഹതപ്പെട്ട മുഴുവൻ പ്രകൃതി ദുരന്തബാധിതർക്കും സാമ്പത്തിക ധനസഹായവും ആനുകൂല്യങ്ങളും അടിയന്തിരമായി നൽകണമെന്ന്‍ ധർണ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് കെ.പി.സി.സി.മെമ്പർ പി.പി.ആലി
 പറഞ്ഞു.മണ്ഡലം പ്രസിഡന്റ് കെ.കെ.രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.ഡി.സി.സി.സെക്രട്ടറിമാരായ സി.ജയപ്രസാദ്,ജി.വിജയമ്മടീച്ചർ,അഡ്വ.ടി.ജെ.ഐസക്ക്,ഗിരീഷ് കൽപ്പറ്റ,സാലി റാട്ടക്കൊല്ലി,പി.കെ.സുരേഷ്,എസ്.മണി,കാരാടൻ സലീം,ആയിഷ പളളിയാൽ,പി.ആർ.ബിന്ദു,പി.വിനോദ്കുമാർ,വി.നൗഷാദ്,പി.ശശിധരൻ മാസ്റ്റർ,എം.എ.സുനിൽകുമാർ,സന്തോഷ് കൈനാട്ടി എന്നിവർ സംസാരിച്ചു.
01 (2).jpg
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *