May 9, 2026

അവഗണനക്കെതിരെ പാട്ടു പാടി പ്രതിഷേധവുമായി ഗായകനും മിമിക്രി താരവും സിനിമാ താരവുമായ തൃശൂർ നസീർ.

0
IMG-20181011-WA0070
By ന്യൂസ് വയനാട് ബ്യൂറോ
നഞ്ചൻ കോഡ് ,വയനാട് ,നിലമ്പൂർ റെയിൽവേ യഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടും , വയനാടിനോടും ,മലപ്പുറത്തിനോടുമുള്ള സർക്കാരിന്റെ അവഗണന   അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പാട്ടു പാടി പ്രതിഷേധിക്കനൊരുങ്ങുകയാണ് ,ഗായകനും ,മിമിക്രി കലാകാരനും ,സിനിമാ താരവുമായ തൃശൂർ നസീർ. ഒക്ടോബർ 13 ശനിയാഴ്ച ബത്തേരി മുനിസിപ്പൽ കോമ്പൗട്ടിലാണ് പരിപാടി. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന പരിപാടി ഇടവേളകളില്ലാതെ രാത്രി 10 മണി വരെ തുടരും .മലയാളം ,ഹിന്ദി ,തമിഴ് തുടങ്ങിയ ഭാഷകളിലുള്ള ഗാനങ്ങളും ,മിമിക്രിയും ,മൗത് ഓർഗൻ വായനയും ,ഈ പതിമൂന്ന് മണിക്കൂറിൽ നസീർ അവതരിപ്പിക്കും. ഈ ആവശ്യമുമായി മുൻപ് , വണ്ടൂരും ,നിലമ്പൂരും പരിപാടി അവതരിപ്പിച്ചിട്ടുണ്ട് 113 മണിക്കൂർ തുടർച്ചയായി പരിപാടി അവതരിപ്പിച്ച് ഗിന്നസ് ബുക്കിൽ ഇടം നേടിയ നസീർ.ഇതോടൊപ്പം ഒരു ലക്ഷം പേരുടെ ഒപ്പ് ശേഖരണവും നടക്കും. യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ നാടിനു വേണ്ടി നടത്തുന്ന പരിപാടിയിൽ എല്ലാവരും പങ്കാളികളാകണമെന്ന് തൃശൂർ നസീർ പറഞ്ഞു.
       ജയരാജ് ബത്തേരി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *