August 12, 2026

വയനാട് ജില്ലാ ഭൂസമര സമിതി : കലട്രേറ്റ് മർച്ചും ധർണ്ണയും നടത്തി

0
IMG-20181016-WA0184
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട് ജില്ലാ ഭൂസമര സമിതി കളക്ട്രേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തി. തോട്ടം കുത്തകകൾ കയ്യടക്കിയ അഞ്ചേകാൽ ലക്ഷം ഏക്കർ ഭൂമി തിരിച്ച് പിടിക്കാൻ ഉടൻ സർക്കാർ നിയമ നിർമ്മാണം നടത്തുക, തോട്ടം തൊഴിലാളികൾക്കും ഭൂരഹിതരായ ദലിത് ആദിവാസി കർഷക തൊഴിലാളികൾക്കും കൃഷിഭൂമി വിതരണം ചെയ്യുക, വെള്ളപ്പൊക്ക ക്കെടുതിയിൽ പാർപ്പിടം നഷ്ട്ടപ്പെട്ടവർക്ക് ഭൂമിയും വീടും അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ. സി.പി.ഐ.എം.എൽ റെഡ്സ്റ്റാർ സംസ്ഥാന സെക്രട്ടറി എം.കെ ദാസൻ ഉദ്ഘാടനം ചെയ്തു. ഭൂസമര സമിതി സംസ്ഥാന സെക്രട്ടറി എം.പി കുഞ്ഞി കണാരൻ, ടി. യു.സി.ഐ സംസ്ഥാന സെക്രട്ടറി സാം പി.മാത്യൂ, ബാബു കുറ്റിക്കൈത, ടി.പി പ്രേമാനന്ദൻ, ഇ.വി ബാലൻ, പി.എം ജോർജ്ജ് എന്നിവർ  സംസാരിച്ചു.സി.പി.ഐ.എൽ റെഡ് സ്റ്റാർ ജില്ലാ കമ്മിറ്റി അംഗം കെ.വി പ്രകാശ് സ്വാഗതം പറഞ്ഞു.
             കെ.  ജാഷിദ് 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *