May 22, 2024

നിർമ്മാണമേഖലയെ സംരക്ഷിക്കുക: സി.ഐ.റ്റി.യു ധർണ്ണ നടത്തി

0
Img 20181016 Wa0177
കൽപ്പറ്റ: നിർമ്മാണമേഖലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ    ജില്ലാ ചുമട്ടുതൊഴിലാളി യൂണിയൻ കലക്ട്രേറ്റിന് മുമ്പിൽ   ധർണ്ണ നടത്തി.നിർമ്മാണമേഖല നേരിടുന്ന വെല്ലുവിളികൾ അവസാനിപ്പിച്ച് ഈ മേഖലയിലെ  സ്തംഭനാവസ്ഥക്ക് ഉടൻ പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ്  തൊഴിലാളികൾ  പ്രതിഷേധം നടത്തിയത്.
                          
                   നിയമാനുസൃതം കല്ല്, മണൽ, ഘനനം അനുവദിക്കുക, ക്വാറികളുടെ അമിത വില നിയന്ത്രിച്ച് ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരെ സംരക്ഷിക്കുക , എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.  പ്രശ്നങ്ങൾക്ക് പരിഹാരം ആയില്ലങ്കിൽ  പ്രതിഷേധം ശക്തമാക്കുമെന്ന് സി.പി.ഐ (എം) ജില്ലാ സെക്രട്ടറി പി. ഗഗാറിൻ പറഞ്ഞു. ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.  നിർമ്മാണ മേഖലയെ സംരക്ഷിക്കാനാവശ്യമായ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്ന് സമരത്തിൽ  അധ്യക്ഷത നിർവഹിച്ച സി.ഐ.റ്റി.യു നേതാവ് എ.പി മുഹമ്മദ് പറഞ്ഞു.    പാവപ്പെട്ട തൊഴിലാളികൾക്ക് വീട് നിർമ്മിക്കാൻ അനുമതി നൽകുകയും ഈ മേഖലയിലെ സ്തംഭനാവസ്ഥ അവസാനിപ്പിച്ച് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണമെന്ന് നിർമ്മാണ തൊഴിലാളി ജില്ലാ ട്രഷറർ   കെ. വാസുദേവൻ  കൂട്ടി ചേർത്തു.സി.ഐ.റ്റി.യു ജില്ലാ കമ്മിറ്റി അംഗം കെ.റ്റി.ബാലകൃഷ്ണൻ ധർണ്ണയിൽ സംസാരിച്ചു.
അഹല്യ ഉണ്ണിപ്രവൻ, ആര്യ ഉണ്ണി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *