May 1, 2024

ആരോഗ്യമുള്ള ജനത ആരോഗ്യമുള്ള രാഷ്ട്രം : പോപുലർ ഫ്രണ്ട് ദേശീയ ആരോഗ്യ കാംപയിന് പ്രൗഢോജ്ജ്വല തുടക്കം

0
12
കൽപ്പറ്റ: ആരോഗ്യമുള്ള ജനത ആരോഗ്യമുള്ള രാഷ്ട്രം എന്ന പ്രമേയത്തിൽ പോപുലർ ഫ്രണ്ട് നടത്തുന്ന ദേശീയ ആരോഗ്യ കാംപയിന് കൽപ്പറ്റയിൽ പ്രൗഢോജ്ജ്വല തുടക്കം. ഇലെ വൈകീട്ട് നാലിന് ഗൂഡലായി ജങ്ഷനിൽ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീൻ എളമരം ഫ്‌ളാഗ് ഓഫ് ചെയ്ത കൂട്ടയോട്ടത്തോടെയാണ് കാംപയിൻ തുടങ്ങിയത്. കൽപ്പറ്റ വിജയ പമ്പ് പരിസരത്ത് സമാപിച്ച കൂട്ടയോട്ടത്തിൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന് ആലേഖനം ചെയ്ത തൂവെള്ള ജഴ്‌സിയണിഞ്ഞ് നൂറോളം പ്രവർത്തകർ പങ്കെടുത്തു. ആരോഗ്യസന്ദേശമുയർത്തി പൊതുസമ്മേളന വേദിക്ക് പുറത്ത് യോഗ പ്രദർശനവുമുണ്ടായിരുു. സലാം ഗുരുക്കളും സംഘവും അവതരിപ്പിച്ച ആയോധന കലാപ്രദർശനവും നടന്നു. പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീൻ എളമരം ഉദ്ഘാടനം ചെയ്തു. 
ആരോഗ്യമേഖല അനുദിനം അധപ്പതിച്ചുകൊണ്ടിരിക്കുകയാണെ് അദ്ദേഹം അഭിപ്രായപ്പെട്ടു. പൊതുജനാരോഗ്യ രംഗത്തുനിന്ന്‍ സർക്കാരുകൾ പിൻമാറുകയും കച്ചവട താൽപര്യമുള്ള സംരംഭകരെ പ്രോൽസാഹിപ്പിക്കുകയും വഴി നിലവാരമില്ലാത്ത മരുന്നുകൾ ഉണ്ടാവുകയും നാട് രോഗാതുരമാവുന്ന അവസ്ഥയിലേക്കുമെത്തി. ആരോഗ്യമേഖലയിൽ കൊടിയ ചൂഷണം നടക്കുന്നു. വികസന രംഗത്ത് രാജ്യത്ത് നിലനിൽക്കു ദീർഘവീക്ഷണമില്ലാത്ത കാഴ്ചപ്പാടുകൾ ആരോഗ്യമേഖലയെയും പരിസ്ഥിതിയെയും വേട്ടയാടുകയാണ്. വികസനത്തിന്റെ പേരിൽ പ്രകൃതിയോട് നടത്തുന്ന അതിക്രമങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്നു. വ്യവസായത്തിന്റെ പേരിൽ പരിസ്ഥിതിയെ കൊല്ലു തരത്തിലുള്ള നയങ്ങൾ ജനങ്ങളുടെ ആരോഗ്യത്തെ അപകടകരമായ നിലയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഭരണസംവിധാനം വിചാരിച്ചതുകൊണ്ടു മാത്രം ആരോഗ്യരംഗത്തെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയില്ല. ഓരോരുത്തർക്കും സ്വന്തം ആരോഗ്യത്തെയും പരിസ്ഥിതിയെയും സംരക്ഷിക്കാനുള്ള കടമയും ബാധ്യതയും ഉത്തരവാദിത്തവുമുണ്ട്. ഇത് ഓരോരുത്തരും കൃത്യമായും ഭംഗിയായും നിർവഹിക്കേണ്ടതുണ്ടെന്ന ബോധവൽക്കരണം കൂടിയാണ് പോപുലർ ഫ്രണ്ട് ആരോഗ്യ കാംപയിന്റെ ഭാഗമായി നൽകുന്നത്. ധാർമികതയിലും മൂല്യത്തിലുമൂന്നി പ്രവർത്തിക്കുന്ന ഒരു സമൂഹം ഉണ്ടാക്കേണ്ടതിനുള്ള പ്രവർത്തനങ്ങളിൽ എല്ലാവരും ഒരുമിച്ച് നിൽക്കുകയും വേണമെന്ന്‍ സന്ദേശവും ഇത്തരം പ്രചാരണ പ്രവർത്തനങ്ങളിലൂടെ പോപുലർ ഫ്രണ്ട് ജനങ്ങൾക്കു മുമ്പാകെ വയ്ക്കുകയാണെും അദ്ദേഹം പറഞ്ഞു. 
സംസ്ഥാന സമിതി അംഗം കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. മനശ്ശാസ്ത്ര വിദഗ്ധൻ ഡോ. സി എച്ച് അഷ്‌റഫ് ആരോഗ്യ ബോധവൽക്കരണ ക്ലാസെടുത്തു. കൽപ്പറ്റ ശാന്തി പെയിൻ ആന്റ് പാലിയേറ്റീവ് സെക്രട്ടറി ഗഫൂർ താനേരി, വ്യാപാരി വ്യവസായി ഏകോപന സമിതി കൽപ്പറ്റ യൂനിറ്റ് പ്രസിഡന്റ് ഇ ഹൈദ്രു, പോപുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗങ്ങളായ ടി കെ അബ്ദുസ്സമദ്, യഹ്‌യ തങ്ങൾ, സി എ റഊഫ്, ജില്ലാ പ്രസിഡന്റ് പി ടി സിദ്ദീഖ്, സെക്ര'റി എസ് മുനീർ, മാനന്തവാടി ഡിവിഷൻ പ്രസിഡന്റ് കെ സി ജാഫർ, തരുവണ ഡിവിഷൻ പ്രസിഡന്റ് പി നാസർ, കൽപ്പറ്റ ഡിവിഷൻ പ്രസിഡന്റ് ഇ ടി സാദിഖ് സംബന്ധിച്ചു. 
31 വരെ നടക്കുന്ന കാംപയിനിൽ കായികമേളകൾ, യോഗ ക്ലാസുകൾ, ആരോഗ്യ ബോധവൽക്കരണം, ലഹരിവിരുദ്ധ ബോധവൽക്കരണം തുടങ്ങി വിവിധ പരിപാടികളുണ്ട്. വ്യായാമശീലം പ്രോൽസാഹിപ്പിക്കുതിലൂടെ ജീവിതശൈലീ രോഗങ്ങൾ തടയാനുള്ള ബോധവൽക്കരണം നടത്തുകയെന്നതാണ് കാംപയിനിലൂടെ ലക്ഷ്യം വയ്ക്കുന്നത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *