May 1, 2024

വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ സമഗ്ര പദ്ധതി തയാറാക്കും

0
വയനാട്ടിൽ പ്രളയാനന്തരം ഉണ്ടായിട്ടുള്ള വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് പരിഹരിച്ച് മുഴുവൻ കുട്ടികളെയും തിരികെ സ്‌കൂളിലെത്തിക്കുന്നതിന് സമഗ്ര പദ്ധതി ക്ക് പൊതുവിദ്യാലയ സംര ക്ഷണ യജ്ഞം ജില്ലാ കർമ്മസേന രൂപം നൽകി. ജില്ലാ കളക്ടർ എ.ആർ
അജയകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗ ത്തിലാണ് തീരുമാനം. ഹാജർ നിലയിൽ
വന്നിട്ടുള്ള കുറുവുകൾ പരിഹരിക്കുന്നതിന് വിദ്യാഭ്യാ സ വകുപ്പിനെ കൂടാതെ പട്ടി കവർഗ
വികസ ന വകുപ്പ്, വനി താ ശിശുക്ഷേമ വകുപ്പ്, ആരോഗ്യ വകുപ്പ്, എ സ്.എ സ്.എ തുടങ്ങി യവരുടെ
സഹായം തേടും. കൂടാതെ സാമൂഹ്യ സ ന്ന ദ്ധ പ്രവർത്തകരുടെ സഹായവും ലഭ്യമാക്കും.
മുൻകൂട്ടി നിശ്ചയിക്കുന്ന പ്രത്യേക തീയതികളിൽ സ്‌കൂളുകളിലെത്താത്ത കുട്ടികളുടെ
വിവരങ്ങൾ സ്‌കൂളിൽ നിന്നും ശേഖരിക്കുകയും കോളനികൾ സന്ദർശിച്ച് കാരണങ്ങൾ മ നസ്സിലാക്കി പരിഹാരം കണ്ടെത്താനുമാണ് തീരുമാനം. ജില്ലാ പഞ്ചായത്തിന്റെ
നേതൃത്വ ത്തിൽ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി ആവിഷ് കരിച്ചിട്ടുള്ള
പദ്ധതി പൂർണ്ണ വിജയമാക്കുന്ന തി നുള്ള പരിപാടികൾ ആലോചിക്കുന്ന തിനായി വിവിധ
വകുപ്പുകളുടെ യോഗം ഈ മാസം 17ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ
ചേരാനും തിരുമാനിച്ചതായി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *