April 28, 2026

ആനുകൂല്യങ്ങൾ തുടരുമെന്ന് റവന്യൂ വകുപ്പ് : പേര്യ വില്ലേജ് ഓഫീസിലെ സമരം ആദിവാസികൾ അവസാനിപ്പിച്ചു.

0
IMG-20181016-WA0133-1
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:  പേര്യ അയനിക്കൽ  കോളനിയിൽ ദുരന്തഭീഷണി മൂലം ദുരിതാശ്വാസ  ക്യാമ്പിൽ  കഴിയുന്ന മുഴുവൻ കുടുംബങ്ങൾക്കും അർഹമായ എല്ലാ ആനുകൂല്യങ്ങളും നൽകുമെന്ന് റവന്യൂ വകുപ്പ്  ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതിനെ തുടർന്ന് പട്ടികവർഗ്ഗ വിഭാഗത്തിലെ നാല്  കുടുംബങ്ങൾ  പേര്യ വില്ലേജ് ഓഫിസിനു മുമ്പിൽ നടത്തിയ   പട്ടിണി സമരം പിൻവലിച്ചു. മാനന്തവാടി  താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ   പി.പി. സ്റ്റാൻലിയുടെ നേതൃത്വത്തിൽ  റവന്യു വകുപ്പ് ഉദ്യോഗസ്ഥർ ഗ്രാമപഞ്ചായത്തംഗങ്ങളായ ബെന്നി ആൻറണി, എൻ.എം. ആൻറണി എന്നിവരും സമരക്കാരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ഉചിതമായ സ്ഥലം കണ്ടെത്തി ഈ കുടുംബങ്ങളെ പുനരധിവസിപ്പിക്കുമെന്നും അധികൃതർ പറഞ്ഞു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *