സഞ്ചാരികൾക്ക് സുന്ദര കാഴ്ചകളുടെ വിരുന്നൊരുക്കി കുറുമ്പാലക്കോട്ട.


Ad
കോട്ടത്തറയുടെ പേരിലും കുറുമ്പ പാലകന്റെ കോട്ടയുണ്ട്.
കോട്ടയുടെയുടെ തറയാണ് പിന്നീട് കോട്ടത്തറയായതെന്നാണ് അനുമാനം.
യുദ്ധതന്ത്രപ്രേദേശമായി ടിപ്പുവും പഴശ്ശിയും ഈ മലയെ നോട്ടമിട്ടിരുന്നു.
താഴ്  വാരത്തെ മനോഹരമായ പുഴകളും
കോട്ടമുകളിലേ സൂക്ഷ്മനിരീക്ഷണവും
ശത്രുവിന്റെ വരവറിയ്യാൻ എളുപ്പം കഴിയുമായിരുന്നു.
    
       വയൽനാടിന്റെ ഹൃദയ മുറ്റത്ത് സ്ഥിതി ചെയ്യുന്ന കറുമ്പാലകോട്ട   വയനാടിന്റെ മീശപ്പുലി മലയാണ്.
ഉദയവും അസ്തമയവും കൺകുളിർക്കേ കാണാനെത്തുന്ന സഞ്ചാരികൾക്ക്
പച്ചയുടുപ്പിട്ട് അണിഞ്ഞൊരുങ്ങി  നിൽക്കുന്ന
വയലുകളും കുന്നുകളും എത്ര മനോഹരമായാണ് വിരുന്നൊരുക്കുന്നത്!
തലക്കു മുകളിലെ  നീലാകാശത്തെ 
വിസ്മയിപ്പിക്കുന്ന മലക്കു കീഴിലെ  മഞ്ഞാകാശം മനുഷ്യപുത്രന് കുളിർമയേകി
യാത്രയാക്കുന്നത് എത്ര മനോഹരം !
ടൂറിസത്തിന്റെ അനന്ത സാധ്യത കോട്ടത്തറ പഞ്ചായത്തിന്റെ ദാരിദ്ര്യം  മാറ്റിയെടുക്കുക തന്നെ ചെയ്യും.
പ്രകൃതിയുടെ പച്ചപ്പ് കണ്ണിലെ   കൃഷ്ണമണി പോലെ കാത്തു കൊണ്ട് പുതിയൊരു  ലോകം കെട്ടിപ്പടുക്കാൻ നമുക്ക് സാധിക്കും.
റിസോർട്ട് മാഫിയകളുടെ  കണ്ണ് പതിയും  മുമ്പേ ചരിത്രമുറങ്ങുന്ന പോരട്ടത്തിന്റെയും
ഐതിഹ്യത്തിന്റെയും ഈ മണ്ണിനെ
പൊൻവിളയിക്കാൻ അധികാരികളുടെ ഒരു കണ്ണെങ്കിലും ഈ മലക്കു മുകളിൽ  പതിയുമെന്ന
പ്രത്യാശയോടെ ….!
ഗഫൂർ വെണ്ണിയോട്
കോട്ടത്തറ
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *