April 23, 2024

ഗ്യാസ് ഏജന്‍സികള്‍ വഞ്ചിച്ചത് ആദിവാസികളെ : പ്രധാന്‍മന്ത്രി ഉജ്വല്‍യോജന പദ്ധതിയുടെ മറവിലെ സാമ്പത്തിക തട്ടിപ്പ് പൂഴ്ത്തി

0
Gyas
കല്‍പ്പറ്റ: ആദിവാസി വിഭാഗങ്ങള്‍ക്കും നിര്‍ധനര്‍ക്കും സൗജന്യമായി ഗ്യാസ് കണക്ഷന്‍ നല്‍കുന്ന പ്രധാനമന്ത്രി ഉജ്വല്‍ യോജന പദ്ധതിയുടെ മറവില്‍ ചില ഗ്യാസ് ഏജന്‍സികള്‍ നടത്തിയ സാമ്പത്തിക തട്ടിപ്പ് പൂഴ്ത്തി. ഒരു രൂപപോലും വാങ്ങാതെ ആദിവാസി വിഭാഗങ്ങള്‍ക്ക് ഗ്യാസ് കണക്ഷന്‍ നല്‍കണമെന്ന നിര്‍ദേശം ലംഘിച്ച് 200 രൂപ മുതല്‍ 750 രൂപവരെയാണ് ഈടാക്കിയത്. ഗ്യാസ് ഏജന്‍സികളുടെ ചൂഷണത്തെക്കുറിച്ച് പരാതി ഉയര്‍ന്നു തുടങ്ങിയപ്പോഴാണ് ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ പ്രളയക്കെടുതി ഉണ്ടായത്. നാട് മുഴുവന്‍ പ്രളയത്തിലായതോടെ അതിന്റെ മറവില്‍ ബന്ധപ്പെട്ടവര്‍ ഈ വിഷയം പൂഴ്ത്തുകയായിരുന്നു. ആദിവാസികളെ കബളിപ്പിച്ച സംഭവത്തില്‍ ഒരുതരത്തിലുള്ള നടപടിയും സ്വീകരിക്കാന്‍ പെട്രോളിയം കമ്പനികളോ ബന്ധപ്പെട്ട മറ്റ് അധികൃതരോ തയാറായിട്ടില്ല.
 നിര്‍ധനര്‍ക്ക് സൗജന്യമായി കണക്ഷന്‍ നല്‍കുന്നതിന്റെ ചെലവ് കേന്ദ്രസര്‍ക്കാരാണ് ഗ്യാസ് ഏജന്‍സികള്‍ക്ക് നല്‍കുന്നത്. ഈ വിവരം മറച്ചുവച്ചാണ് ആദിവാസികളടക്കമുള്ളവരെ ഏജന്‍സികള്‍ ഇപ്പോഴും പിഴയുന്നത്.ഭാരത് ഗ്യാസ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനികളുടെ ചില ഗ്യാസ് ഏജന്‍സികളാണ് പദ്ധതി നടത്തിപ്പില്‍ ഗുരുതരമായ വീഴ്ച വരുത്തിയത്. 
ഗ്യാസ് സിലിണ്ടറും അനുബന്ധ ഉപകരണങ്ങളും കൊണ്ടുവരാനുള്ള ചെലവ് എന്ന് പറഞ്ഞ് ഓരോ ഉപഭോക്താവില്‍ നിന്നും 200 ഉം അതിലും കൂടുതലും തുകയാണ് ഏജന്‍സിയുടെ ആളുകള്‍ വാങ്ങിയത്. ഗുണനിലവാരം കുറഞ്ഞ ഗ്യാസ് സ്റ്റൗ നല്‍കി അതിന്റെ പേരിലും ആദിവാസികളെ വഞ്ചിച്ചു. കണിയാമ്പറ്റ പഞ്ചായത്ത് പരിധിയില്‍ വരുന്ന നടവയല്‍ പാടിക്കുന്ന് ഊരാളി കോളനിയിലെ സ്ത്രീകള്‍ക്ക് പുല്‍പ്പള്ളിയിലെ ഒരു ഗ്യാസ് എജന്‍സി കണക്ഷന്‍ നല്‍കിയത് ഓരോ അപേക്ഷകയില്‍ നിന്നും 200 രൂപ വീതം വാങ്ങിയാണ്.  വണ്ടിക്കൂലിക്കും മറ്റ് ചെലവുകള്‍ക്കുമായിട്ടാണെന്ന് പറഞ്ഞാണ് ലോറിയില്‍ സിലിണ്ടര്‍ കൊണ്ടു വന്നവര്‍ 200 രൂപ വീതം വാങ്ങിയതെന്ന് കോളനിയിലെ മാതന്റെ ഭാര്യ സുജാത പറഞ്ഞു. ഇവര്‍ക്കൊപ്പം കോളനിയിലെ 35 സ്ത്രീകള്‍ക്ക് കൂടി ഒരേ ദിവസം കണക്ഷന്‍ നല്‍കി. അവരില്‍ നിന്നും 200 രൂപ വീതം വാങ്ങി. ഇവര്‍ക്ക് നല്‍കിയ സ്റ്റൗ ആകട്ടെ ഗുണനിലവാരമില്ലാത്തതും. പുല്‍പ്പള്ളിയിലെ ഒരു ഏജന്‍സിയാണ് ഇവിടെ കണക്ഷന്‍ നല്‍കിയത്. ഒരു സ്വകാര്യ കമ്പനിയുടെ, 1000 രൂപയോളം വരുന്ന ഗുണനിലവാരമുള്ള സ്റ്റൗ നല്‍കണമെന്നാണ് ഗ്യാസ് ഏജന്‍സികള്‍ക്ക് അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ഈ സ്റ്റൗ ഇടപാടില്‍ ഗ്യാസ് ഏജന്‍സികള്‍ക്ക് നാമമാത്രമായ തുകയേ കമ്മീഷനായി ലഭിക്കുകയുള്ളു. തന്‍മൂലം ഗ്യാസ് ഏജന്‍സിക്കാര്‍ക്ക് കൂടുതല്‍ കമ്മീഷന്‍ ലഭിക്കുന്ന ഗുണനിലവാരമില്ലാത്ത സ്റ്റൗ ആണ് വിതരണം ചെയ്തത്. ഇത്തരം സ്റ്റൗവില്‍ പാത്രം വെക്കുമ്പോള്‍ വളഞ്ഞുപോവുകയാണെന്ന് ആദിവാസി വീട്ടമ്മമാര്‍ പറയുന്നു. വാഹനക്കൂലി, സ്റ്റൗ എന്നീ ഇനത്തില്‍ ലക്ഷങ്ങളാണ് ചില ഗ്യാസ് ഏജന്‍സികള്‍ ആദിവാസികളില്‍ നിന്ന് കൊള്ളയടിച്ചത്. അതേ സമയം വിതരണം ചെയ്യാല്‍േപ്പിച്ച ആളുകളാണ് പണം വാങ്ങിയതെന്നും തങ്ങള്‍ക്കറിവില്ലെന്നും പറഞ്ഞ് തടിതപ്പാന്‍ ഗ്യാസ് ഏജന്‍സി അധികൃതര്‍ നീക്കം ആരംഭിച്ചിട്ടുണ്ട്. ചുരുക്കം ചില ഏജന്‍സികള്‍ മാത്രമാണ്  പണം വാങ്ങാതെയാണ് ഗ്യാസ് കണക്ഷന്‍ നല്‍കിയത്.
പദ്ധതി നടത്തിപ്പിനായി ഓരോ ജില്ലയിലും നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഭാരത് ഗ്യാസിന്റെ സെയില്‍സ് ഓഫീസറാണ് ജില്ലയിലെ നോഡല്‍ ഓഫീസര്‍. പണം വാങ്ങി കണക്ഷന്‍ നല്‍കുന്നുവെന്ന് പരാതി ഉയര്‍ന്നിട്ടും നോഡല്‍ ഓഫീസറും എണ്ണ കമ്പനി അധികൃതരും ഗൗനിച്ചില്ലെന്ന ആക്ഷേപവും ശക്തമാണ്. ഓരോ ഗ്യാസ് ഏജന്‍സികള്‍ക്കും പ്രവര്‍ത്തന പരിധി നിശ്ചയിച്ചിട്ടുണ്ട്. ഈ പരിധി മറികടന്ന് മറ്റ് ഏജന്‍സികളുടെ അധികാരപരിധിയിലുള്ള സ്ഥലങ്ങളില്‍ വരെ ചില ഏജന്‍സികള്‍ പ്രധാന്‍മന്ത്രി ഉജ്വല്‍ യോജന പദ്ധതിയുടെ മറവില്‍ പണപിരിവ് നടത്തി. സാമ്പത്തികലാഭം ലക്ഷ്യമിട്ട് ഏജന്റുമാരെ നിയോഗിച്ചാണ് ചില ഗ്യാസ് ഏജന്‍സികള്‍ പാവപ്പെട്ട സ്ത്രീകളെ പദ്ധതിയിലേക്ക് ആകര്‍ഷിച്ചത്. ഇതിനിടെ ഭാരത് ഗ്യാസ് കമ്പനി മാത്രമാണ് സൗജന്യ ഗ്യാസ് കണക്ഷന്‍ വിതരണ പദ്ധതി നടപ്പാക്കുന്നതെന്ന തരത്തില്‍ പ്രചരണം നടന്നിരുന്നു. തന്‍മൂലം ഭാരത് ഗ്യാസിന്റെ ഏജന്‍സികള്‍ക്കാണ് പദ്ധതി പ്രകാരം കൂടുതല്‍ അപേക്ഷകരുണ്ടായത്. ഇത് മുതലെടുത്തും പാവപ്പെട്ട സ്ത്രീകളെ ഏജന്‍സികള്‍ പിഴിഞ്ഞു. പദ്ധതി നടപ്പാക്കാന്‍ എല്ലാ എണ്ണ കമ്പനികള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നിരിക്കെ ഈ വസ്തുത പ്രചരിപ്പിക്കാന്‍ ചില ഉദ്യോഗസ്ഥര്‍ മടികാട്ടിയെന്നും ആക്ഷേപമുണ്ട്. ഏറെ ആക്ഷേപങ്ങളുയര്‍ന്നിട്ടും പദ്ധതി നടത്തിപ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഗ്യാസ് ഏജന്‍സികളുടെ യോഗം വിളിച്ച് വിഷയം ചര്‍ച്ച ചെയ്യാതെ തട്ടിപ്പിനു വളംവെച്ചുവെന്ന ആരോപണവും ശക്തമാണ്. 
    ദാരിദ്രരേഖക്കുതാഴെയുള്ള സ്ത്രീകളെ മാലിന്യവിമുക്തവും ആരോഗ്യകരവുമായ ജീവിതം നയിക്കാന്‍ പ്രാപ്തരാക്കുക എന്ന ഉദേശത്തോടെ പുക രഹിത അടുക്കള എന്ന ലക്ഷ്യവുമായി പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് സൗജന്യ ഗ്യാസ് കണക്ഷന്‍ വിതരണ പദ്ധതി പ്രഖ്യാപിച്ചത്. ദാരിദ്ര രേഖക്കു താഴെയുള്ള, 18 വയസ് കഴിഞ്ഞ സ്ത്രീകള്‍ക്കാണ് സൗജന്യ ഗ്യാസ് കണക്ഷന് അപേക്ഷിക്കാന്‍ അര്‍ഹത. അപേക്ഷകയുടെ വീട്ടില്‍ വേറെ ആരുടെ പേരിലും ഗ്യാസ് കണക്ഷന്‍ ഉണ്ടാകാന്‍ പാടില്ലെന്നാണ് നിബന്ധന. ഒരു സിലിണ്ടര്‍, ബര്‍ണര്‍, റെഗുലേറ്റര്‍, ലൈറ്റര്‍, മറ്റ് അനുബന്ധ സാമഗ്രകള്‍, സ്റ്റൗ എന്നിവയാണ് ഗ്യാസ് ഏജന്‍സികള്‍ സൗജന്യമായി നല്‍കേണ്ടത്. ഇതിന് ഗ്യാസ് ഏജന്‍സികള്‍ക്ക് ചെലവു വരുന്ന തുക കേന്ദ്ര സര്‍ക്കാര്‍ ഒന്നോ രണ്ടോ ആഴ്ചകള്‍ക്കുള്ളില്‍ അവരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കും.
ആദ്യത്തെ ആറ് പ്രാവശ്യം സിലിണ്ടര്‍ നിറക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി ലഭിക്കും. പിന്നീടുള്ള തവണകളിലെ സബ്‌സിഡി, സൗജന്യ ഗ്യാസ് കണക്ഷന്‍ നല്‍കിയ വിഹിതത്തിലേക്ക് ഈടാക്കുന്നതാണ് ഉജ്വല്‍ യോജന പദ്ധതി.
 2019 ഓടെ ദാരിദ്ര്യ രേഖക്ക് താഴെയുള്ള അഞ്ചുകോടി കുടുംബങ്ങള്‍ക്ക് സൗജന്യ എല്‍.പി.ജി. കണക്ഷന്‍ നല്‍കുവാ
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *