May 21, 2026

മുള്ളൻകൊല്ലിക്ക് അഭിമാനമായി ഗ്ലെൻസ് സോജൻ

0
IMG-20181023-WA0207
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി: ആനപ്പാറയിൽ നടന്ന ജില്ലാ സ്കൂൾ കായിക മേളയിൽ 
ജൂനിയർ ബോയ്സ് എണ്ണൂറ് മീറ്ററിൽ സ്വർണ്ണം കൊയ്ത് ഗ്ലെൻസ് സോജൻ.സെന്റ് മേരീസ് എച്ച് എസ് എസ് മുള്ളൻകൊല്ലി പ്ലസ് വൺ വിദ്യാർത്ഥിയാണ് താരം. കായികാദ്ധ്യാപകരായ ജോസ് പ്രകാശ്, സജി സി പി എന്നിവരുടെ ശിക്ഷണത്തിലാണ്  ഈ  താരത്തിന്റെ വളർച്ച.പുൽപ്പള്ളി സ്പോർട്സ് അക്കാദമിയിലാണ് പരിശീലനം നടത്തുന്നത്.  ഇത് കൂടാതെ ആയിരത്തി അഞ്ഞൂറ് മീറ്ററിൽ ഒന്നാം സ്ഥാനവും മൂവ്വായിരം മീറ്ററിൽ രണ്ടാം സ്ഥാനവും ഗ്ലെൻസ് നേടിയിട്ടുണ്ട്. പുൽപ്പള്ളി ശശിമല സ്വദേശികളായ സോജൻ ജോസഫ്, സുഗന്ധി സോജൻ എന്നീ ദമ്പതികളുടെ മകനാണ് ഗ്ലെൻസ് .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *