August 13, 2026

കണിയാമ്പറ്റ ഗ്രാമപഞ്ചായത്തും പൊതു മരാമത്ത് വകുപ്പും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നടപ്പാക്കാൻ തയ്യാറാവണം.: . ജെ.ടി.യു.സി.

0
IMG-20181026-WA0017
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 

കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് കമ്പളക്കാട് ടൗണിൽ ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച പഞ്ചായത്ത് ബസ് സ്റ്റാൻഡ്‌  ജനങ്ങളുടെ സൗകര്യാർത്ഥം  സജീവമാക്കണമെന്ന് ജനതാ ട്രേഡ് യൂണിയൻ സെന്റർ വയനാട് ജില്ലാ കമ്മിറ്റി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ബസുകൾ ടൗണിന്റെ പല ഭാഗത്ത് നിർത്തുന്നതിനാൽ ഗതാഗത കുരുക്കിന്  വഴിവെക്കുകയാണ്. മെഡിക്കൽ കോളേജിലേക്ക് പോകുന്ന ആംബുലൻസ് അടക്കം ഈ കുരുക്കിൽപ്പെടുന്നത് പതിവാണ്. 

  കമ്പളക്കാട്  ബസ് സ്റ്റാൻഡിൽ ബസുകൾ കയറ്റണമെന്ന് ആവശ്യപ്പെട്ടും     ദേശീയ പാതയിലെ മുഴുവൻ അനധികൃത കൈയ്യേറ്റങ്ങളും  ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും  ഹൈകോടതിയെ സമീപിച്ചിരുന്നു.
അതിന് ഇടക്കാല ഉത്തരവായി നാലാഴ്ചകൊണ്ട്  അനധികൃതമായി ടൗണിൽ നിർമ്മിച്ചിട്ടുള്ള  മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങളും  നാലാഴ്ച കൊണ്ട് പൊളിച്ചു നീക്കണമെന്ന് ഹൈക്കോടി പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയർക്ക്  നിർദ്ദേശം നൽകിയിരുന്നുവെന്ന് 

 ജില്ലാ പ്രസിഡണ്ട് കെ.അസീസ് പറഞ്ഞു. ദേശീയ പാതയിലെ മുഴുവൻ കൈയ്യേറ്റങ്ങളും ഒഴിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. 
എം. വി. യൂസഫ്, സി.വി.ഏലിയാസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news