May 19, 2024

കടലാസ് വിലവർധനവ് : അച്ചടി സ്ഥാപനങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിൽ

0
Img 20181026 Wa0018
കൽപ്പറ്റ: 
കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ കടലാസിന്റെ വിലയിൽ 25 ശതമാനത്തോളം വർധനവ് വന്നത് കേരളത്തിലെ അച്ചടി വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നു. . കിലോയ്ക്ക് 60 രൂപ ഉണ്ടായിരുന്ന  കടലാസിന്റെ വില ഇപ്പോൾ 75 രൂപ വരെയായി. ദീർഘനാളത്തേയ്ക്ക് അച്ചടി ജോലികൾ കരാർ എടുത്തിരിക്കുന്ന  സ്ഥാപനങ്ങൾ വലിയ നഷ്ടം സഹിച്ചാണ് പ്രവർത്തിക്കുന്നത്. ഇതിനുപുറമെ, വിവിധ ഇനം കടലാസുകളുടെ ദൗർലഭ്യവും അച്ചടി വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇതുമൂലം കേരളത്തിലെ മൂവായിരത്തോളം വരുന്ന  പ്രിന്റിംഗ് പ്രസ്സുകൾ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണ്. 
കഴിഞ്ഞ രണ്ടു വർഷമായി അച്ചടി നിരക്കിൽ വർധനവ് ഉണ്ടായിട്ടില്ല.  അസംസ്‌കൃത വസ്തുക്കളുടെ വിലവർധനവ് മൂലം അച്ചടി ഉൽപ്പന്ന ങ്ങളുടെ വില 25 ശതമാനം വർധിപ്പിക്കുവാൻ നിർബന്ധിതമായിരിക്കുകയാണന്ന് പ്രിന്റിംഗ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.  
പ്രളയം മൂലം വിപണി സ്തംഭനാവസ്ഥയിലായതിനെ തുടർ് ജോലികൾ കുറഞ്ഞ് അച്ചടി സ്ഥാപനങ്ങൾ ബുദ്ധിമുട്ടിലായ സമയത്താണ് കടലാസിന്റെ വിലവർധനവും ദൗർലഭ്യവും എത് സ്ഥിതി രൂക്ഷമാക്കുു. വലുതും ചെറുതുമായ ഇരുൂറിലേറെ അച്ചടി സ്ഥാപനങ്ങളെ പ്രളയം സാരമായി ബാധിച്ചു. ഇവയിൽ ഭൂരിപക്ഷവും ഇപ്പോഴും പ്രവർത്തനക്ഷമമായിട്ടില്ല. പ്രളയം കേരളത്തിലെ അച്ചടി വ്യവസായത്തിന് 400 കോടിയോളം രൂപ നഷ്ടമുണ്ടാക്കിയതായി കണക്കാക്കുന്നതായി കെ.പി.എ. സംസ്ഥാന ജനറൽ സെക്രട്ടറി   വൈ. വിജയൻ പറഞ്ഞു. 
 സംസ്ഥാനത്ത് ഒരു ലക്ഷത്തിലേറെ ആളുകൾ അച്ചടി വ്യവസായത്തെ ആശ്രയിച്ചാണ് ഉപജീവനം നടത്തുന്നത്. .
കടലാസിനു പുറമെ മഷി, കെമിക്കൽസ് എന്നിവ ഉൾപ്പെടെയുള്ള അസംസ്‌കൃത വസ്തുക്കളുടെ വിലയിലും വർധനവ് ഉണ്ട്. തമിഴ്‌നാട്, കർണ്ണാടക, ആന്ധ്ര മുതലായ അയൽ സംസ്ഥാനങ്ങളിൽ നിാണ് സംസ്ഥാനത്തു കടലാസും മറ്റ് അസംസ്‌കൃത വസ്തുക്കളും എത്തുത്. അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ചു വലിയ വർധനവാണ് അടുത്ത കാലത്തു കേരളത്തിൽ ഉണ്ടായി'ുള്ളത്. ഇതുമൂലം പല അച്ചടി ജോലികളും ഇതര സംസ്ഥാനങ്ങളിലേയ്ക്ക് പോകുതും കേരളത്തിലെ അച്ചടിസ്ഥാപനങ്ങൾക്ക് ഉല്പാദന നഷ്ടമുണ്ടാക്കുു.
വിപണിയിലെ മാന്ദ്യം, കമ്പ്യൂ'റൈസേഷൻ, സാമൂഹ്യ മാധ്യമങ്ങൾ, ഡിജിറ്റലൈസേഷൻ മുതലായവ മൂലം നാളുകളായി അച്ചടി ജോലികളിൽ വലിയ ഇടിവ് സംഭവിച്ചി
'ുണ്ട്. ഇത് അനാരോഗ്യകരമായ മത്സരത്തിന് ഇടവരുത്തുത് വഴി ലാഭക്ഷമതയും 
കുറയുു. അതിനിടെയാണ് കടലാസ് നിർമ്മാണ കമ്പനികൾ അടിക്കടി വിലവർധിപ്പിച്ചതു വഴി ഉണ്ടായ പുതിയ പ്രതിസന്ധി.
കടലാസിന്റെ വിലവർധനവും ക്ഷാമവും പരിഹരിക്കുതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെും വില നിയന്ത്രിക്കാൻ സത്വര നടപടികൾ സ്വീകരിക്കണമെും കേരള പ്രിന്റേഴ്‌സ് അസ്സോസിയേഷൻ ആവശ്യപ്പെടുു.
കടലാസിന്റെ ക്രമാതീതമായ വിലവർധനവ് പിൻവലിച്ചില്ലെങ്കിൽ പ്രത്യക്ഷ സമര പരിപാടികളിലേയ്ക്ക് അച്ചടി വ്യവസായികൾ നീങ്ങേണ്ടി വരും. നവംബർ 11 ഞായറാഴ്ച തിരുവനന്തപുരം അച്ചടി ഭവനിൽ ചേരുന്ന  കേരള പ്രിന്റേഴ്‌സ് അസ്സോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗം ഇതു സംബന്ധിച്ച് തീരുമാനമെടുക്കും. .
പത്രസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി
  വൈ. വിജയൻ  ,ജില്ലാ പ്രസിഡണ്ട്
 വി.പി രത്‌നരാജ് ,ജില്ലാ ജോ. സെക്രട്ടറി വി. രാജനന്ദനൻ, സംസ്ഥാന കമ്മിറ്റി അംഗം
 കെ. ബുഷ്ഹർ ,കൽപ്പറ്റ മേഖലാ പ്രസിഡണ്ട്
 തോമസ് ടി.പി , ബത്തേരി മേഖലാ സെക്രട്ടറി
 ഒ.എൻ വിശ്വനാഥൻ എന്നിവർ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *