May 9, 2026

ആത്ഹത്യാ പ്രവണതക്കെതിരെ ആത്മധൈര്യ പുന:സ്ഥാപന റാലിയും മാസ് കൗണ്‍സിലിംഗും നടത്തി

0
01-7
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ആത്ഹത്യാ പ്രവണതയെക്കതിരെ 
 ആത്മധൈര്യ പുന:സ്ഥാപന റാലിയും മാസ് കൗണ്‍സിലിംഗും നടത്തി .
ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി വയനാട് ജില്ലാ ബ്രാഞ്ച്,റെഡ് ക്രോസ് സുരക്ഷാ പ്രോജക്ട് എന്നിവയുടെ ആഭിമുഖ്യത്തില്‍ ആത്ഹത്യാ പ്രവണതയെക്കതിരെ ആത്മധൈര്യ പുന:സ്ഥാപന റാലിയും മാസ് കൗണ്‍സിലിംഗും നടത്തി.തലപ്പുഴ അമ്പലക്കൊല്ലി അടുവത്ത് ക്ലബ് ഹാളില്‍ വെച്ച് നടന്ന മാസ് കൗണ്‍സിലിംഗ് റെഡ് ക്രോസ് ജില്ലാ ചെയര്‍മാന്‍ അഡ്വ.ജോര്‍ജ് വാത്തുപറമ്പില്‍ ഉദ്ഘാടനം ചെയ്തു.യോഗത്തില്‍ തവിഞ്ഞാല്‍ പഞ്ചായത്ത് മെമ്പര്‍ എല്‍സി ജോയി അദ്ധ്യക്ഷയായിരുന്നു. ജില്ലാ സെക്രട്ടറി മനോജ്.കെ പനമരം,ഷമീര്‍ ചേനയ്ക്കല്‍, ഉണ്ണികൃഷ്ണന്‍ വൈത്തിരി ,മത്തായി ആതിര, തങ്കച്ചന്‍ കിഴക്കേപ്പറമ്പില്‍,രേവതി,കെ. മനോജ്,സുഭാഷ് കെ.വി, നവീന്‍കുമാര്‍,ശരത് ശശി തുടങ്ങിയവര്‍ പ്രസംഗിച്ചു.മനഃശാസ്ത്ര വിഗ്ദ്ധരായ വി.ആര്‍.രാജേഷ്, ആതിര മത്തായി, ജിബിന്‍.കെ.ഏലിയാസ്,ആഷിക ദാസ് കൊയിലാണ്ടി എന്നിവര്‍ മാസ് കൗണ്‍സിലിംഗ് നയിച്ചു.തലപ്പുഴയില്‍ നിന്നും ആരംഭിച്ച ആത്മധൈര്യം വീണ്ടെടുക്കല്‍ റാലി അടുവത്ത് ക്ലബ് പരിസരത്ത് സമാപിച്ചു.സ്ത്രീകളടക്കം നിരവധി ആളുകള്‍ പങ്കെടുത്ത റാലിക്ക് റെഡ്‌ക്രോസ് ജില്ലാ ചെയര്‍മാനും മറ്റ് ഭാരവാഹികളും നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *