May 9, 2026

ശബരിമല: വ്യാപക അറസ്റ്റിനെതിരെ ചൊവ്വാഴ്ച ബി.ജെ.പി.യുടെ നേതൃത്വത്തിൽ എസ്.പി. ഓഫീസ് മാർച്ച്

0
IMG-20181029-WA0019
By ന്യൂസ് വയനാട് ബ്യൂറോ
ശബരിമല: വ്യാപക അറസ്റ്റിനെതിരെ ചൊവ്വാഴ്ച ബി.ജെ.പി.യുടെ നേതൃത്വത്തിൽ എസ്.പി. ഓഫീസ് മാർച്ച് 

കൽപ്പറ്റ: ശബരിമല വിഷയത്തിൽ ആചാര സംരക്ഷണത്തിന് നേതൃത്വം നൽകിയ വിശ്വാസികളെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്യുന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ച്  ബി.ജെ.പി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  ചൊവ്വാഴ്ച  എസ്. പി. ഓഫീസ് മാർച്ച് നടത്തും.  സംസ്ഥാനത്ത് എല്ലാ ജില്ലയിലും നടത്തുന്ന എസ്.പി. ഓഫീസ് മാർച്ചിന്റെ ഭാഗമായാണ് വയനാട്ടിലും ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തുന്നത്.  രാവിലെ പത്ത് മണിക്ക് ബി.ജെ.പി. ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്ത് നിന്ന് മാർച്ച് ആരംഭിക്കും. നിരപരാധികളായ വിശ്വാസികളെ കള്ളക്കേസിൽ  വ്യാപകമായി അറസ്റ്റ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *