April 23, 2024

കോണ്‍ഗ്രസ്സ് എന്നും വിശ്വാസങ്ങൾക്കും, ആചാരങ്ങൾക്കും ഒപ്പം നിന്നിട്ടുള്ള പാർട്ടി: കെ. സുധാകരൻ

0
03 3
കൽപ്പറ്റ: ഇൻഡ്യൻ നാഷണൽ കോഗ്രസ്സ് എക്കാലത്തും വിശ്വാസങ്ങൾക്കും, ആചാരങ്ങൾക്കും ഒപ്പം നിന്നിട്ടുള്ള പാർട്ടിയാണെുന്നും, ശബരിമല വിഷയത്തിലും കോണ്‍ഗ്രസ്സിന്റെ സമീപനം അതുതന്നെയാണെന്നും കോണ്‍ഗ്രസ്സ് വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ. നെഹ്‌റുവിന്റെ കാലം മുതൽ കോണ്‍ഗ്രസ്സ് ഈ സമീപനമാണ് സ്വീകരിച്ച് വന്നിട്ടുള്ളത്. നെഹ്‌റു ഒരിക്കലും ഒരു വിശ്വാസി ആയിരുന്നില്ല. പക്ഷേ വിശ്വാസത്തേയും, ആചരങ്ങളേയും അദ്ദേഹം മാനിച്ചിരുന്നു. രാഹുൽ ഗാന്ധി ആ നിലപാട് തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. വ്യക്തിപരമായ അഭിപ്രായങ്ങളെക്കാൾ കോണ്‍ഗ്രസ്സ് പാർട്ടി എടുത്തിട്ടുള്ള നിലപാടിനോട് ഞാൻ യോജിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. അതിന് മാധ്യമങ്ങളും, സി.പി.എമ്മും, ബി.ജെ.പിയും വളച്ചൊടിച്ച് വ്യാഖ്യാനിക്കുകയാണ് എന്ന്‍ ഡി.സി.സി ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്ന നിലപാടിൽ പ്രതിഷേധിച്ച് 'വിശ്വാസം സംരക്ഷിക്കുവാൻ സകുടുംബം കോഗ്രസ്സിനൊപ്പം' എന്ന മുദ്രാവാക്യം ഉയർത്തി കാസർഗോഡ് ഉയർത്തി കാസർഗോഡ് നിന്നും പത്തനംതിട്ടയിലേക്ക് വിശ്വാസ സംരക്ഷണ യാത്ര നടത്തുമെുന്നും അദ്ദേഹം പറഞ്ഞു. യാത്രയ്ക്ക് നവംബർ 10 ന് ജില്ലയിൽ സ്വീകരണം നൽകും. 3.00  -മാനന്തവാടി, 4.00  -ബത്തേരി, 5.00 – കൽപ്പറ്റ എിങ്ങനെയായിരിക്കും ജില്ലയിൽ സ്വീകരണ സമയം. യോഗത്തിൽ ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. പി.കെ ജയലക്ഷ്മി, കെ.സി റോസകുട്ടി ടീച്ചർ, കെ.എൽ പൗലോസ്, പി.വി ബാലചന്ദ്രൻ,  കെ.കെ അബ്രാഹം, എം.എസ് വിശ്വനാഥൻ, പി.പി ആലി, വി.എ മജീദ്, കെ.വി പോക്കർ ഹാജി, കെ.കെ വിശ്വനാഥൻ മാസ്റ്റർ, എൻ.കെ വർഗ്ഗീസ്, എ. പ്രഭാകരൻ മാസ്റ്റർ, എം.എ ജോസഫ്, ഒ.വി അപ്പച്ചൻ, എൻ.എം വിജയൻ, എം.ജി ബിജു, ബിനു തോമസ്, പി.കെ അബ്ദുറഹിമാൻ, ഡി.പി രാജശേഖരൻ, പി.എം സുധാകരൻ, എൻ.സി കൃഷ്ണകുമാർ, എടയ്ക്കൽ മോഹനൻ, ഒ.ആർ രഘു, പി. ശോഭനകുമാരി, ആർ.പി ശിവദാസ്, എക്കണ്ടി മൊയ്തൂട്ടി, എച്ച്.ബി പ്രദീപ് മാസ്റ്റർ, ഉലഹാൻ നീറന്താനം, പി.ടി സജി, പി.കെ കുഞ്ഞുമൊയ്തീൻ, നജീബ് കരണി, പോൾസ കൂവയ്ക്കൽ, , മോയിൻ കടവൻ, കെ.ഇ വിനയൻ, ചിമ്മ ജോസ്, സി. ജയപ്രസാദ്, ജി. വിജയമ്മ ടീച്ചർ, മാണി ഫ്രാൻസീസ്, രമേശൻ കെ.എൻ, ടി.ജെ ജോസഫ്, കെ.ജെ പൈലി, ഗോകുൽദാസ് കോ'യിൽ, ടി.ജെ ഐസക്ക് തുടങ്ങിയവർ സംസാരിച്ചു. കമ്മന മോഹനൻ സ്വാഗതവും, എം.എം രമേശ്  മാസ്റ്റർ നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *